ഉന്നത ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടെന്നുപറഞ്ഞ് ദളിത് കുടുംബത്തിന് ക്രൂരമര്‍ദ്ദനം,13 പേര്‍ വളഞ്ഞിട്ടാക്രമിച്ചു

ഉന്നത ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടെന്നുപറഞ്ഞ് ദളിത് കുടുംബത്തിന് ക്രൂരമര്‍ദ്ദനം,13 പേര്‍ വളഞ്ഞിട്ടാക്രമിച്ചു
Published on

കര്‍ണാടകയില്‍ ആള്‍ക്കൂട്ടം ദളിത് വിഭാഗക്കാരനെ വളഞ്ഞിട്ട് ക്രൂരമായി ആക്രമിച്ചു. വിജയപുര ജില്ലയിലെ താലിക്കോട്ടെയില്‍ ശനിയാഴ്ചയായിരുന്നു നിഷ്ഠൂരനടപടി. സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്. ദളിത് വിഭാഗക്കാരനെ ആള്‍ക്കൂട്ടം കയ്യേറ്റം ചെയ്ത് നഗ്നനാക്കി വടിയുള്‍പ്പെടെ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിന് നേരെയും ആക്രമണമുണ്ടായി. 13 പേര്‍ ചേര്‍ന്നാണ് അതിക്രമം അഴിച്ചുവിട്ടത്. ഉന്നത ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടെന്നുപറഞ്ഞായിരുന്നു ആക്രമണം.

ഉന്നത ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടെന്നുപറഞ്ഞ് ദളിത് കുടുംബത്തിന് ക്രൂരമര്‍ദ്ദനം,13 പേര്‍ വളഞ്ഞിട്ടാക്രമിച്ചു
വിള നശിപ്പിച്ച് കൃഷിഭൂമി പിടിച്ചെടുത്തു, ദളിത് ദമ്പതികള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനവും ; കീടനാശിനി കഴിച്ച് ആത്മഹത്യാശ്രമം

മിനാജി ഗ്രാമക്കാരനാണ് മര്‍ദ്ദനത്തിന് ഇരയായത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. അബദ്ധത്തില്‍ ബൈക്കില്‍ തൊട്ടതിനാണ് തന്നെ നിലത്തിട്ട് വലിച്ചിഴയ്ക്കുകയും തല്ലിച്ചതയ്ക്കുകയുമായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കി. എസ്.സി, എസ്.ടി നിയമവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143,147,324,354,504,506,149 എന്നീ വകുപ്പുകളും ചുമത്തിയാണ് അക്രമികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അനുപം അഗര്‍വാള്‍ അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് വ്യാപനത്തില്‍, സാമൂഹ്യ അകലം കര്‍ശനമായി പാലിക്കേണ്ട സമയത്താണ് ആളുകള്‍ കൂട്ടംകൂടി നിന്ന് യുവാവിനെ അസഭ്യവര്‍ഷത്തിലൂടെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. അക്രമികള്‍ക്ക് മാസ്‌ക് പോലുമില്ലായിരുന്നു. കര്‍ണാടകയില്‍ ഇതുവരെ 63,772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച മാത്രം നാലായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in