കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചന, സി.പി.ഐ മുന്നോട്ട് തന്നെയെന്ന് ഡി. രാജ

കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചന, സി.പി.ഐ മുന്നോട്ട് തന്നെയെന്ന് ഡി. രാജ
Published on

കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ. കനയ്യ കുമാറിന്റേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്നും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് രാജിയെന്നും ഡി. രാജ പറഞ്ഞു.

ആളുകള്‍ വരികയും വഞ്ചിച്ചു പോവുകയും ചെയ്യും. സിപിഐ മുന്നോട്ട് തന്നെ പോവുമെന്നും ഡി. രാജ പറഞ്ഞു.

ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് കനയ്യ കുമാറും ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു രാജി.

കനയ്യയും താനും ഭഗത് സിംഗിന്റെ ജന്മവാര്‍ഷികത്തില്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി വ്യക്തമാക്കിയിരുന്നു.

കനയ്യ കുമാറിനെ അനുനയിപ്പിക്കാന്‍ സി.പി.ഐ നേതൃത്വം വലിയ രീതിയില്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. 2019 ലോക് സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കനയ്യ സി.പി.ഐയുമായി അകല്‍ച്ചയിലായിരുന്നു.

തെരഞ്ഞെടുപ്പിനായി നടത്തിയ ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലാണ് കനയ്യകുമാര്‍ സി.പി.ഐയുമായി ഇടഞ്ഞത്.

സിപിഐ നേതാവായിരുന്ന കനയ്യ കുമാര്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ ബെഗുസരായി മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചിരുന്നു. ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗിനോട് മത്സരിച്ച കനയ്യയ്ക്ക് വിജയിക്കാനായില്ല.

കനയ്യ കുമാര്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേരുന്നെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. പ്രിയങ്ക ഗാന്ധിയുമായും കനയ്യ ചര്‍ച്ച നടത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in