പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യമുണ്ടെങ്കിലും അച്ചടക്കം പാലിക്കാന്‍ ബാധ്യതയുണ്ട്, കാനത്തിനെതിരെ ഡി. രാജ

പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യമുണ്ടെങ്കിലും അച്ചടക്കം പാലിക്കാന്‍ ബാധ്യതയുണ്ട്, കാനത്തിനെതിരെ ഡി. രാജ
Published on

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തള്ളി ദേശീയ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യമുണ്ടെങ്കിലും അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്.

ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് സ്വീകാര്യമല്ലെന്നും ഡി. രാജ പറഞ്ഞു. കേരള പൊലീസില്‍ ആര്‍.എസ്.എസ് സാന്നിധ്യമുണ്ടെന്ന ആനി രാജയുടെ പ്രസ്താവനയെ പിന്തുണച്ച് ഡി. രാജയും രംഗത്തെത്തിയിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഡി. രാജ രംഗത്തെത്തിയത്. രാജയ്‌ക്കെതിരായ കാനത്തിന്റെ പരാമര്‍ശത്തെ സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അപലപിക്കുകയും ചെയ്തു.

കനയ്യ കുമാര്‍ പാര്‍ട്ടിവിട്ടതുമായി ബന്ധപ്പെട്ട് കാനം രാജേന്ദ്രന്റെ നിലപാടിനെയും രാജ തള്ളി രംഗത്തെത്തി.

കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന നിലപാടില്‍ മാറ്റമില്ലെന്നാണ് കനയ്യ പറഞ്ഞത്.

കനയ്യയ്ക്ക് ആവശ്യമായ പരിഗണന നല്‍കിയിട്ടുണ്ടെന്നും രാജ പറഞ്ഞു. എന്നാല്‍ കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന് പറയാനാകില്ലെന്നായിരുന്നു കാനം പറഞ്ഞത്. സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് 2022ല്‍ ഒക്ടോബര്‍ 14മുതല്‍ 18 വരെ വിജയവാഡയില്‍ നടക്കുമെന്നും ഡി. രാജ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in