അറബിക്കടലില്‍ രൂപം കൊണ്ട നിസര്‍ഗ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ തീവ്രമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീവ്ര ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി മാറിയത്. മഹാരാഷ്ട്ര-തെക്കന്‍ ഗുജറാത്ത് തീരത്തെ ഹരിഹരേശ്വറിനം ദാമനും മധ്യത്തിലൂടെ ബുധനാഴ്ച ഉച്ചകഴിഞ്ഞ് കരയിലേക്ക് കയറുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ ഗോവയ്ക്ക് 280 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും മുംബൈക്ക് 430 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായുമാണ് ചുഴലിയുടെ സ്ഥാനം.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്. മുംബൈ നഗരത്തില്‍ അതിജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. മഹാരാഷ്ട്ര- ഗുജറാത്ത് തീരങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വന്‍തോതില്‍ മരങ്ങള്‍ കടപുഴകിയും പരസ്യബോര്‍ഡുകളും വൈദ്യുതി തൂണുകളും ഇളകി വീണുമടക്കം നാശനഷ്ടങ്ങളുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തും ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത 5 ദിവസവും ശക്തമായ മഴ തുടരും. നാളെ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തീരത്ത് 60 കിലോമീറ്റര്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.