ജലീലിനെ വീണ്ടും ചോദ്യം ചെയ്യും; തിങ്കളാഴ്ച ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ്

ജലീലിനെ വീണ്ടും ചോദ്യം ചെയ്യും; തിങ്കളാഴ്ച ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ്
Published on

ഖുര്‍ആന്‍ ഇറക്കുമതി ചെയ്ത സംഭവത്തില്‍ മന്ത്രി കെ.ടി.ജലീലിനെ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച ഹാജരാകണമെന്ന് കാണിച്ച് മന്ത്രിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി. മതഗ്രന്ഥം ഇറക്കുമതി ചെയ്ത സംഭവത്തില്‍ കസ്റ്റംസ് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.

സംഭവത്തില്‍ എന്‍.ഐ.എയും ഇ.ഡിയും നേരത്തെ ജലീലിനെ ചോദ്യം ചെയ്തിരുന്നു. കോണ്‍സുല്‍ ജനറല്‍ വിളിയിച്ച് അറിയിച്ചതനുസരിച്ചാണ് ഭക്ഷ്യക്കിറ്റിനായി സ്വപ്‌നസുരേഷിനെ ബന്ധപ്പെട്ടതെന്നായിരുന്നു മന്ത്രി നേരത്തെ നല്‍കിയ വിശദീകരണം. എന്നാല്‍ 1000 ഭക്ഷ്യക്കിറ്റ് വേണമെന്ന് മന്ത്രി തന്നെ വിളിച്ച് ആവശ്യപ്പെടുകയായിരുന്നുവെന്നായിരുന്നു സ്വപ്‌ന നല്‍കിയ മൊഴി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മതഗ്രന്ഥം എത്തിച്ചതിലും വിതരണം ചെയ്തതിലും പ്രോട്ടോക്കോള്‍ ലംഘനം ഉള്ളതായി കണ്ടെത്തിയിരുന്നു. നയതന്ത്രപാഴ്‌സലില്‍ എത്തുന്നവ പുറത്ത് വിതരണം ചെയ്യുന്നത് നിയമപരമല്ലെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഇതനുസരിച്ച് വിദേശസംഭാവന നിയന്ത്രണ ചട്ട ലംഘനത്തിനാണ് കേസെടുത്തത്. ജലീലിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിനെ നേരത്തെ ചോദ്യം ചെയിതിരുന്നു.

ജലീലിനെ വീണ്ടും ചോദ്യം ചെയ്യും; തിങ്കളാഴ്ച ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ്
'ആദിവാസികളുടെ ഇടയില്‍ നിന്ന് വന്നവര്‍ ആദിവാസികളെ പഠിപ്പിച്ചാല്‍ മതി', വിവാദ പരാമര്‍ശവുമായി വി.അബ്ദുറഹ്മാന്‍ എം.എല്‍.എ

Customs Will Question Minister KT Jaleel

Related Stories

No stories found.
logo
The Cue
www.thecue.in