മതഗ്രന്ഥം എന്ന പേരിലെത്തിയത് 250 പാക്കറ്റുകള്‍; സാമ്പിള്‍ വരുത്തി തൂക്കം പരിശോധിച്ച് കസ്റ്റംസ്, വിശദ അന്വേഷണം

മതഗ്രന്ഥം എന്ന പേരിലെത്തിയത് 250 പാക്കറ്റുകള്‍; സാമ്പിള്‍ വരുത്തി തൂക്കം പരിശോധിച്ച് കസ്റ്റംസ്, വിശദ അന്വേഷണം
Published on

നയതന്ത്രബാഗേജ് വഴി എത്തിയ മതഗ്രന്ഥത്തിന്റെ സാമ്പിള്‍ വരുത്തി തൂക്കം പരിശോധിച്ച് കസ്റ്റംസ്. ഒരു മതഗ്രന്ഥത്തിന്റെ ഭാരം 576 ഗ്രാം ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതനുസരിച്ച് എത്ര മതഗ്രന്ഥമെത്തിയെന്ന് കണക്കൂകൂട്ടുകയാണ് ലക്ഷ്യം. പാഴ്‌സല്‍ വന്നതില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഴുവന്‍ പാക്കറ്റുകളും പരിശോധിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജൂണ്‍ 25ന് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സി ആപ്റ്റിലേക്ക് (കേരള സ്റ്റേറ്റ് ഫോര്‍ അഡ്വാന്‍ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ്) 32 പെട്ടികളായിരുന്നു എത്തിയത്. പെട്ടികളില്‍ രണ്ടെണ്ണം ജീവനക്കാരുടെ മുന്നില്‍ വെച്ച് പൊട്ടിച്ചിരുന്നു. മതഗ്രന്ഥങ്ങളായിരുന്നു ഈ പെട്ടിയില്‍ ഉണ്ടായിരുന്നത്. ബാക്കി 30 എണ്ണം പൊട്ടിക്കാതെ സി ആപ്റ്റിലെ പുസ്തകങ്ങള്‍ കൊണ്ടുപോകുന്ന വണ്ടിയില്‍ മലപ്പുറത്തേക്ക് കൊണ്ടുപോയി. മന്ത്രി കെടി ജലീലിന്റെ ഓഫീസിന്റെ നിര്‍ദേശം അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് സിആപ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.

മതഗ്രന്ഥം എന്ന പേരിലെത്തിയത് 250 പാക്കറ്റുകള്‍; സാമ്പിള്‍ വരുത്തി തൂക്കം പരിശോധിച്ച് കസ്റ്റംസ്, വിശദ അന്വേഷണം
'ബിജെപി എന്താണെന്ന് എല്ലാവര്‍ക്കും മനസിലായി, പെറ്റമ്മയെ ഇവര്‍ എന്ന് തള്ളിപ്പറയുമെന്ന് നോക്കിയാല്‍ മതി', കടകംപള്ളി സുരേന്ദ്രന്‍

മതഗ്രന്ഥം എന്ന് രേഖപ്പെടുത്തിയ 250 പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. ആകെ തൂക്കം 4478 കിലോ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതനുസരിച്ചാണ് അന്വേഷണം നടക്കുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിന്റെ അന്വേഷണത്തോടൊപ്പം ഇതേ ബാഗേജ് വഴി എത്തിയ മതഗ്രന്ഥങ്ങളുടെ പാക്കറ്റില്‍ മറ്റെന്തെങ്കിലുമുണ്ടായിരുന്നോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.

Related Stories

No stories found.
logo
The Cue
www.thecue.in