അനില്‍ നമ്പ്യാരെ കുറിച്ചുള്ള സ്വപ്‌നയുടെ മൊഴി ചോര്‍ന്നതില്‍ അതൃപ്തി; ഇന്റലിജന്‍സ് അന്വേഷണം

അനില്‍ നമ്പ്യാരെ കുറിച്ചുള്ള സ്വപ്‌നയുടെ മൊഴി ചോര്‍ന്നതില്‍ അതൃപ്തി; ഇന്റലിജന്‍സ് അന്വേഷണം
Published on

സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ സഹായിച്ചുവെന്ന സ്വപ്‌ന സുരേഷിന്റെ മൊഴി ചോര്‍ന്നതിനെ കുറിച്ച് കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. സ്വപ്‌ന സുരേഷ് സ്വന്തം കൈപ്പടയില്‍ എഴുതിയ മൊഴിയാണ് പുറത്തായത്. ഇതില്‍ കസ്റ്റംസിലെ ഉന്നതര്‍ അതൃപ്തി അറിയിച്ചതായും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ അനില്‍ നമ്പ്യാരെ കുറിച്ച് പറയുന്ന ഭാഗം മാത്രമാണ് പുറത്തായത്. ഇത് സാമൂഹ്യമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഒരു ഭാഗം മാത്രം ചോര്‍ത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ഇതിലുള്ള ആശങ്ക അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കേസ് അന്വേഷിക്കുന്ന മറ്റ് ഏജന്‍സികളും മൊഴി ചോര്‍ന്നതില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. അനില്‍ നമ്പ്യാരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിന് തലേ ദിവസമാണ് സ്വപ്‌നയുടെ മൊഴി പുറത്തായത്. സ്വപ്നയെ കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ നല്‍കിയ മൊഴിയാണ് പുറത്തായത്. നയതന്ത്ര ബാഗേജല്ലെന്ന് പറയാന്‍ അനില്‍ നമ്പ്യാര്‍ ഉപദേശിച്ചുവെന്നാണ് സ്വപ്‌നയുടെ മൊഴി.

Related Stories

No stories found.
logo
The Cue
www.thecue.in