മൂന്ന് വര്‍ഷം കൊണ്ട് എത്തിച്ചത് 17,000 കിലോ ഈന്തപ്പഴം; അസ്വാഭാവികത, കസ്റ്റംസ് അന്വേഷിക്കും

മൂന്ന് വര്‍ഷം കൊണ്ട് എത്തിച്ചത് 17,000 കിലോ ഈന്തപ്പഴം; അസ്വാഭാവികത, കസ്റ്റംസ് അന്വേഷിക്കും
Published on

യുഎഇ കോണ്‍സുലേറ്റ് വഴി 17,000 കിലോ ഈന്തപ്പഴം കൊണ്ടുവന്ന സംഭവം കസ്റ്റംസ് അന്വേഷിക്കും. മുന്നുവര്‍ഷം കൊണ്ട് നയതന്ത്രമാര്‍ഗത്തിലൂടെ ഇത്രയും ഈന്തപ്പഴമെത്തിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണം. കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം കൊണ്ടുവന്നത് പ്രത്യേകം അന്വേഷിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈന്തപ്പഴത്തിന്റെ ഇറക്കുമതിയിലെ ചട്ട ലംഘനവും പരിശോധിക്കുന്നത്.

2016 ഒക്ടോബര്‍ മുതല്‍ പലപ്പോഴായി പതിനേഴായിരം കിലോ ഈന്തപ്പഴമാണ് കോണ്‍സുലേറ്റിന്റെ പേരില്‍ വന്നതെന്നാണ് വേ ബില്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യാവശ്യത്തിനല്ലാതെ കോണ്‍സുല്‍ ജനറലിന്റെ പേരിലാണ് എത്തിച്ചതെന്നതിനാലാണ് കസ്റ്റംസ് കേസെടുത്തത്. സ്വന്തം ആവശ്യത്തിനെന്ന പേരില്‍ നികുതിയില്ലാതെ 17000 കിലോ ഈന്തപ്പഴമെത്തിച്ച് പുറത്ത് വിതരണം ചെയ്തതില്‍ ചട്ടലംഘനം നടന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊണ്ട് വന്നത് ഈത്തപ്പഴം തന്നെയാണോ എന്ന കാര്യത്തിലും അത് പുറത്ത് വിതരണം ചെയ്തത് അനുമതിയോടെയാണോ എന്ന കാര്യത്തിലും കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തും. മറ്റു രാജ്യങ്ങളില്‍ നിന്നും ഇത്തരത്തില്‍ വസ്തുക്കള്‍ കൈപ്പറ്റാന്‍ പാടില്ലെന്ന് സര്‍ക്കാരിന് ഉത്തമ ബോധ്യമുണ്ടായിരുന്നിട്ടും അത് സ്വീകരിച്ചു. ഇത് കസ്റ്റംസ് ആക്ടിലെ പ്രത്യേക നിയമങ്ങള്‍, കള്ളപ്പണ നിരോധന നിയമം, വിദേശ സംഭാവന നിയന്ത്രണ നിയമം എന്നിവയുടെ ലംഘനമാണെന്നും കസ്റ്റംസ് പറഞ്ഞു. ഇത് സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടും.

Related Stories

No stories found.
logo
The Cue
www.thecue.in