തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആറാം തീയതിവരെയാണ് നിരോധനാജ്ഞ. ആളുകള്‍ കൂട്ടം കൂടുന്നതിനും യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്.
കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 25 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
'' അഞ്ച് നേരം നിസ്‌കരിക്കാന്‍ പളളികളൊന്നും കാണില്ല. ബാങ്ക് വിളികളും കേള്‍ക്കില്ല,'' എന്നാണ് ബി.ജെ.പി സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത റാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍.
പ്രകോപനപരമായ വിദ്വേഷ മുദ്രാവാക്യത്തെ ന്യായീകരിക്കുന്ന പ്രതികരണമാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഭാഗത്ത് നിന്നുണ്ടായത്.