തേമ്പാമൂട് ഇരട്ടക്കൊലയുടെ ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന് പങ്കെന്ന് ആനാവൂര്‍ നാഗപ്പന്‍

തേമ്പാമൂട് ഇരട്ടക്കൊലയുടെ ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന് പങ്കെന്ന് ആനാവൂര്‍ നാഗപ്പന്‍
Published on

തിരുവനന്തപുരം തേമ്പാമൂടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടതില്‍ അടൂര്‍ പ്രകാശ് എംപിക്കുനേരെ ഗുരുതര ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കൊലപാതക ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന് പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

തേമ്പാമൂട് ഇരട്ടക്കൊലയുടെ ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന് പങ്കെന്ന് ആനാവൂര്‍ നാഗപ്പന്‍
മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍, സജീവിന്റെ നേതൃത്വത്തിലെന്ന് മുഖ്യസാക്ഷി

മൂന്ന് മാസം മുന്‍പ് പ്രതികള്‍ സിപിഎം പ്രവര്‍ത്തകന്‍ ഫൈസലിനെ വധിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് പ്രതികളെ രക്ഷിക്കാന്‍ അടൂര്‍ പ്രകാശ് പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. അവര്‍ തന്നെയാണ്‌ ഈ കൊലപാതകവും നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആറ് പേരാണ് ഇതുവരെ പൊലീസ് പിടിയിലായിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുഖ്യപ്രതി സജീവിന്റെ സുഹൃത്തും ഐഎന്‍ടിയുസി പ്രവര്‍ത്തകനുമായ ഷജിത്തടക്കമാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ കറുത്ത കൊടിയുടെ ചിഹ്നമിട്ടത് ഷജിത്തായിരുന്നു. ബൈക്കിലെത്തി കൊല നടത്തിയ ശേഷം അക്രമികള്‍ കാറിലാണ് രക്ഷപ്പെട്ടത്. സംഭവ സ്ഥലത്തുനിന്ന്‌ മൂന്ന് ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in