വെഞ്ഞാറമ്മൂടില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കയ്യില്‍ വാളുണ്ടായിരുന്നത് സ്വയരക്ഷയ്ക്കായി കരുതിയതായിരിക്കാമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. നേരത്തേ സംഘര്‍ഷമുണ്ടായ സ്ഥലമാണിതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണം. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് സ്ഥലങ്ങളിലാണ് ഗൂഢാലോചന നടന്നത്. ഒരു വീട്ടിലും, ഒരു ഫാം ഹൗസിലും. ഒറ്റവെട്ടില്‍ ഹൃദയം പിളര്‍ന്നത് കൃത്യം ആസൂത്രിതമായി നടപ്പാക്കിയതിന്റെ തെളിവാണ്. അടൂര്‍ പ്രകാശ് എംപിക്ക് കൊലപാതകത്തില്‍ മുഖ്യ പങ്കുണ്ട്. ഗൂഢാലോചനയില്‍ അദ്ദേഹം ഉള്‍പ്പെട്ടിട്ടുണ്ട്. വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ അറസ്റ്റിലായ രണ്ടുപേര്‍ അടൂര്‍ പ്രകാശിന്റെ അടുത്തേക്ക് പോവുകയായിരുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കോന്നിയില്‍ ഒളിവില്‍ പോകുന്നതിന് മുന്‍പാണ് സനല്‍, സജീവ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഫൈസല്‍ വധശ്രമകേസില്‍ അടൂര്‍ പ്രകാശ് പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു.
ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം