പശു ബിജെപി സര്‍ക്കാരിന് അഭിമാനമാണ്, മറ്റുള്ളവര്‍ പാപമായി കരുതുന്നു: നരേന്ദ്ര മോദി

പശു ബിജെപി സര്‍ക്കാരിന് അഭിമാനമാണ്, മറ്റുള്ളവര്‍ പാപമായി കരുതുന്നു: നരേന്ദ്ര മോദി
Published on

പശുവിനെ വളര്‍ത്തുന്നത് ബി.ജെ.പി സര്‍ക്കാര്‍ ഒരു അഭിമാനമായി കരുതുമ്പോള്‍ മറ്റുള്ളവര്‍ അതിനെ പാപമായി ആണ് കണക്കാക്കുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശില്‍ 22 വികസന പദ്ധതികള്‍ പ്രഖ്യാപിച്ചുള്ള ചടങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. 870 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്.

'പശുവിനെയും എരുമയെയും തമാശയായി ചിത്രീകരിക്കുന്നവര്‍ അതുമായി ജീവിക്കുന്ന മനുഷ്യരെ കാണുന്നേയില്ല. പശുവിനെ ബിജെപി സര്‍ക്കാര്‍ ഒരു അഭിമാനമായി കാണുമ്പോള്‍ പ്രതിപക്ഷം അത് പാപമായാണ് കാണുന്നത്,' മോദി പറഞ്ഞു.

കഴിഞ്ഞ 6-7 വര്‍ഷമെടുത്ത് കഴിഞ്ഞാല്‍ രാജ്യത്തെ ക്ഷീരോത്പാദനം 45 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ലോകത്തെ പാലുത്പാദനത്തില്‍ 22 ശതമാനവും ഇന്ത്യയില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഉത്തര്‍ പ്രദേശ് മാത്രമല്ല, രാജ്യത്തെ ഏറ്റവും മികച്ച പാലുത്പാദന സംസ്ഥാനം എന്ന് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.

2022ല്‍ വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. നേരത്തെയും കോടികളുടെ പദ്ധതികള്‍ മോദി യുപിയില്‍ ഉദ്ഘാടനം ചെയ്തിരുന്നു.

ഡിസംബര്‍ ആദ്യം 339 കോടിയുടെ ക്ഷേത്ര പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in