അബദ്ധത്തില്‍ കൊവിഷീല്‍ഡും കൊവാക്‌സിനും മാറി നല്‍കി; പഠനത്തില്‍ മിശ്രിതം ഫലപ്രദമെന്ന് ഐസിഎംആര്‍

അബദ്ധത്തില്‍ കൊവിഷീല്‍ഡും കൊവാക്‌സിനും മാറി നല്‍കി; പഠനത്തില്‍ മിശ്രിതം ഫലപ്രദമെന്ന് ഐസിഎംആര്‍
Published on

ന്യൂഡല്‍ഹി: കൊവാക്‌സിന്‍- കൊവിഷീല്‍ഡ് വാക്‌സിനുകളുടെ മിശ്രിതങ്ങള്‍ മികച്ച ഫലം നല്‍കുന്നുവെന്ന് ഐസിഎംആര്‍. അബദ്ധത്തില്‍ കൊവാക്‌സിന്റെയും കൊവിഷീല്‍ഡിന്റെയും മിശ്രിതം ലഭിച്ച പതിനെട്ട് വ്യക്തികളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ഉത്തര്‍പ്രേദശിലാണ് രണ്ട് വാക്‌സിനുകളും മാറി നല്‍കിയത്. ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്ക് രണ്ട് വ്യത്യസ്ത വാക്‌സിനുകളുടെ ഡോസുകള്‍ ലഭിച്ചവര്‍ക്ക് പ്രതിരോധശേഷി കൂടുതലാണെന്നാണ് ഐസിഎംആര്‍ കണ്ടെത്തലില്‍ പറയുന്നത്.

അഡിനോവൈറസ് വെക്ടറിന്റെയും ഹോള്‍ വിറിയണ്‍ ഇനാക്ടിവേറ്റഡ് കൊറോണ വൈറസ് വാക്‌സിന്റെയും സംയുക്തം നല്‍കുന്നത് സുരക്ഷിതമാണെന്നും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു.

സര്‍ക്കാര്‍ നിര്‍ദേശം വരുന്നതുവരെ സ്വന്തം ഇഷ്ടപ്രകാരം രണ്ട് ഡോസുകള്‍ സ്വീകരിക്കരുതെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞമാസം ഡിസിജിഐ വിദഗ്ധ പാനല്‍ വാക്‌സിനുകളുടെ മിശ്രിത പരീക്ഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് പരീക്ഷണത്തിന് അനുമതിയും തേടിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in