കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 20,000 കോടി; പാക്കേജുമായി കേരളം

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 20,000 കോടി; പാക്കേജുമായി കേരളം
Published on

കൊവിഡ് 19 ബാധയെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ പാക്കേജുമായി കേരളം.20,000 കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചത്. രണ്ട് മാസത്തെ പെന്‍ഷന്‍ ഒന്നിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രിലിലെ സാമൂഹിക പെന്‍ഷന്‍ ഈ മാസം തന്നെ നല്‍കും. 500 കോടിയുടെ ഹെല്‍ത്ത് പാക്കേജും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.

വിവിധ കുടിശ്ശികകള്‍ ഉടന്‍ കൊടുത്ത് തീര്‍ക്കും. എല്ലാവര്‍ക്കും ഒരുമാസത്തെ റേഷന്‍ സൗജന്യമായി നല്‍കും. 20 രൂപയ്ക്ക് ഭക്ഷണം നല്‍കാന്‍ ഹോട്ടലുകള്‍ ഉടന്‍ തുടങ്ങും. സാമൂഹിക പെന്‍ഷന്‍ ഇല്ലാത്തവര്‍ക്ക് 1000 രൂപ വീതം നല്‍കും. കുടുംബശ്രീ വഴി 2000യുടെ വായ്പ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഏപ്രില്‍, മെയ് മാസങ്ങളില്‍ 1000 കോടി വീതമുള്ള തൊഴില്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഓട്ടോ, ടാക്‌സി മേഖലയിലെ ഫിറ്റ്‌സ് ഫീസ് ഒഴിവാക്കി. ബസ് നികുതിയില്‍ ഇളവുമുണ്ടാകും. വൈദ്യുതി, വെള്ളക്കരം അടയ്ക്കുന്നതിനായി ഒരുമാസത്തെ സാവകാശവും നല്‍കി.

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോഡ് സ്വദേശിക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in