കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുന്നൊരുക്കങ്ങള്‍ തകൃതിയാക്കി രാജ്യം. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച കൊവിഷീല്‍ഡ് ആകും ആദ്യം വിതരണം ചെയ്യുകയെന്നാണ് സൂചന. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കാനുള്ള അനുമതിയാണ് ഉള്ളത്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം തിങ്കളാഴ്ച ചേരും.
മകരസംക്രാന്തി, പൊങ്കല്‍, മാഖ് ബിഹു തുടങ്ങിയ ആഘോഷങ്ങള്‍ വരാനിക്കുന്ന പശ്ചാത്തലത്തില്‍ ജനുവരി 16 മുതല്‍ തന്നെ വാക്‌സിന്‍ വിതരണം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമായിരുന്നു 16 മുതല്‍ വാക്‌സിന്‍ ഉപയോഗം ആരംഭിക്കാന്‍ തീരുമാനിച്ചത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മൂന്ന് കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാകും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. ആരോഗ്യപ്രവര്‍ത്തകര്‍ കഴിഞ്ഞാല്‍ 50 വയസിന് മുകളിലുള്ളവരെയാണ് പരിഗണിക്കുന്നത്. അമ്പത് വയസിന് താഴെയുള്ള, മരണകാരണമായേക്കാവുന്ന രോഗങ്ങളുള്ള, അവശതയുള്ള, ശാരീരികവിഷമതകളുള്ള, പ്രത്യേകപരിചരണം ആവശ്യമുള്ളവരെയും ഇക്കൂട്ടത്തില്‍ പരിഗണിക്കും.
Covid Vaccine Distribution In India Details