രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കം; കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ലോഡ് പൂനെയില്‍ നിന്ന് പുറപ്പെട്ടു

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കം; കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ലോഡ് പൂനെയില്‍ നിന്ന് പുറപ്പെട്ടു
Published on

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കമായി. കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ലോഡ് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച ട്രക്കുകളിലാണ് വാക്‌സിന്‍ കൊണ്ടു പോയത്. പ്രത്യേക പൂജ നടത്തിയ ശേഷമായിരുന്നു സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ട്രക്കുകള്‍ പുറപ്പെട്ടത്.

പൂനെ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് വാക്‌സിന്‍ കയറ്റി അയക്കുന്നത്. ചൊവ്വാഴ്ച മാത്രം എട്ട് വിമാനങ്ങളിലായി രാജ്യത്തെ 13 ഇടങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കും. ഡല്‍ഹി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ, ലക്‌നൗ തുടങ്ങിയ ഇടങ്ങളിലേക്കാണ് ആദ്യം വാക്‌സിന്‍ എത്തിക്കുന്നത്. കൊവിഡ് വാക്‌സിന്‍ എത്തുന്ന ആദ്യ സ്ഥലങ്ങളില്‍ കേരളം ഇല്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ ദിവസമാണ് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കേന്ദ്രസര്‍ക്കാര്‍ കരാറുണ്ടാക്കിയത്. കോവിഷീല്‍ഡ് വാക്‌സിന് 200 രൂപ എന്ന നിരക്കില്‍ 1.11 കോടി ഡോസ് നല്‍കാനാണ് കരാര്‍. ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, പൊലീസുകാര്‍, സൈനികര്‍ തുടങ്ങി മുന്‍ഗണനാ പട്ടികയില്‍ ഉള്ള മൂന്നു കോടി പേര്‍ക്കാണ് വാക്സിന്‍ ആദ്യം ലഭിക്കുക. മുന്‍ഗണനാ പട്ടികയില്‍ ഉള്ളവരുടെ ചിലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും പ്രധാനമന്ത്രി ഇന്നലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. 50 വയസിന് മുകളിലുള്ളവരും 50 വയസിന് താഴെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും അടങ്ങിയ 27 കോടി പേര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക.

Covid Vaccine Distribution Begins In Country

Related Stories

No stories found.
logo
The Cue
www.thecue.in