രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യം; സുരക്ഷയില്‍ കിംവദന്തി പാടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യം; സുരക്ഷയില്‍ കിംവദന്തി പാടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
Published on

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായിട്ട് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. വാക്‌സിന്‍ സംബന്ധിച്ചുള്ള കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ചിട്ടുണ്ട്. സുരക്ഷയില്‍ കിംവദന്തി പരത്താന്‍ പാടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ആവശ്യപ്പെട്ടു.

പോളിയോ വാക്‌സിന്‍ വിതരണം ആരംഭിച്ച സമയത്തും സമാനമായി രീതിയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ഓര്‍മ്മിപ്പിച്ചു. പിന്നീട് പോളിയോ വാക്‌സിന്റെ സുരക്ഷ എല്ലാവര്‍ക്കും ബോധ്യമായി. ഒരുവിധത്തിലുള്ള തെറ്റിദ്ധാരണയും വേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ രാജ്യത്ത് നടക്കുകയാണ്. എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. പഞ്ചാബ്, ഗുജറാത്ത്. ആന്ധ്രാപ്രദേശ്, അസാം എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെ ഡ്രൈ റണ്‍ നടത്തിയുരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in