സംസ്ഥാനത്ത് പ്രാദേശിക ലോക്ക് ഡൗണ്‍ ആണ് ഫലപ്രദമെന്ന് ഐഎംഎ

സംസ്ഥാനത്ത് പ്രാദേശിക ലോക്ക് ഡൗണ്‍ ആണ് ഫലപ്രദമെന്ന് ഐഎംഎ
Published on
Summary

മുന്നിലെത്തുന്ന ആരും കോവിഡ് വൈറസ് വാഹകരാവാം എന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ഐഎംഎ പ്രസിഡന്റ്

സമ്പൂര്‍ണ ലോക്ക്ഡൗണിന് പകരം പ്രാദേശികമായ ലോക്ക്ഡൗണുകളാണ് കേരളത്തില്‍ ഗുണം ചെയ്യുകയെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹം വര്‍ഗീസ്. നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിനേക്കാളും പ്രാദേശിക ലോക്ക്ഡൗണുകളാണ് ഫലപ്രദമാവുക. രോഗവ്യാപനമുണ്ടായ ക്ലസ്റ്ററുകള്‍ ഉള്‍പ്പെടുന്ന മേഖലകള്‍ തിരിച്ച് ലോക്ക്ഡൗണ്‍ നടപ്പിലാക്കണം.

സമൂഹവ്യാപനത്തിന്റെ എല്ലാ ലക്ഷണങ്ങളും കേരളത്തിലുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും തുടങ്ങി എല്ലാ പ്രദേശത്തും ഈ ലക്ഷണങ്ങള്‍ പ്രകടമാണ്. ഉറവിടം മനസ്സിലാവാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നു, ലക്ഷണങ്ങളില്ലാത്ത കോവിഡ് പോസിറ്റീവ് കേസുകള്‍ ഉണ്ടാവുന്നു തുടങ്ങിയ കാരണങ്ങള്‍ പരിഗണിച്ചാണ് സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞുവെന്ന് ഐഎംഎ ആവര്‍ത്തിച്ച് പറയുന്നന്നെതും ഡോ. എബ്രഹാം വര്‍ഗീസ്

മുന്നിലെത്തുന്ന ആരും കോവിഡ് വൈറസ് വാഹകരാവാം എന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ഐഎംഎ പ്രസിഡന്റ്.. പരിശോധനയിലൂടെ അല്ലാതെ ഒരാള്‍ വൈറസ് വാഹകരല്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന സാഹചര്യമാണുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in