ക്വാറന്റീന്‍ ലംഘിച്ചു; ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു; 9 പേര്‍ക്കെതിരെ കേസ്

ക്വാറന്റീന്‍ ലംഘിച്ചു; ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു; 9 പേര്‍ക്കെതിരെ കേസ്
Published on

കൊവിഡ് നരീക്ഷത്തിലിരിക്കണമെന്ന നിര്‍ദേശം ലംഘിച്ച 9 പേര്‍ക്കെതിരെ കേസെടുത്തു. ദുബായില്‍ നിന്നെത്തിയവരാണിത്. കൊല്ലം കുണ്ടറ സ്വദേശികളാണ്. വീടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.

ക്വാറന്റീന്‍ ലംഘിച്ചു; ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു; 9 പേര്‍ക്കെതിരെ കേസ്
12 പേര്‍ക്ക് കൂടി കോവിഡ്, നാടിന്റെ നന്മയ്ക്കായി നിലപാട് കടുപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

നിര്‍ദേശം ലംഘിച്ച് ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയ കാസര്‍കോട് സ്വദേശിയായ കൊവിഡ് ബാധിതനെതിരെ പൊലീസ് കേസെടുത്തിരുന്നു. മാര്‍ഗനിര്‍ദേശം ലംഘിച്ച് വിപുലമായ രീതിയില്‍ മകളുടെ വിവാഹം നടത്തിയ ആലപ്പുഴ സ്വദേശിക്കെതിരെയും കേസുണ്ട്. ആലപ്പുഴ ടൗണ്‍ഹാളില്‍ വെച്ച് മാര്‍ച്ച് 5നായിരുന്നു വിവാഹം. തഹസില്‍ദാരുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. ആളുകളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനായി 200 കേന്ദ്രങ്ങള്‍ ഒരുക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, ഹോസ്റ്റലുകള്‍ എന്നിവയെല്ലാം നിരീക്ഷണ കേന്ദ്രങ്ങളാക്കും. ഇവയുടെ നിയന്ത്രണ ചുമതല ജില്ലാ ഭരണകൂടങ്ങള്‍ക്കായിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in