ഓക്‌സിജന്‍ കിട്ടാതെ കൊവിഡ് രോഗി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ഓക്‌സിജന്‍ കിട്ടാതെ കൊവിഡ് രോഗി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
Published on

കളമശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി മരിച്ചത് ഓക്‌സിജന്‍ ലഭിക്കാതെയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഫോര്‍ട്ട്‌കൊച്ചി സ്വദേശി മരിച്ചത് ഓക്‌സിജന്‍ ലഭിക്കാതെയാണന്ന നഴ്‌സിങ് ഓഫീസറുടെ ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാകും അന്വേഷണ ചുമതല.

വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറിക്കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്നായിരുന്നു നഴ്‌സിങ് ഓഫീസറുടെ ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രോഗിയുടെ ബന്ധുക്കള്‍ നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ഡുകളില്‍ ഉത്തരവാദിത്തത്തോടെ പെരുമാറാത്ത ചില നഴ്‌സുമാരുണ്ടെന്നും അവര്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഇത്തരമൊരു സന്ദേശം നല്‍കിയതെന്നുമാണ് നഴ്‌സിങ് ഓഫീസറുടെ വിശദീകരണം. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി നഴ്‌സുമാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നഴ്‌സിങ് ഓഫീസര്‍ കൈമാറിയതെന്ന പറയുന്ന ശബ്ദസന്ദേശത്തിലാണ് ആരോപണങ്ങളുള്ളത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അശ്രദ്ധ കാരണം പല രോഗികളുടെയും ജീവന്‍ നഷ്ടപ്പെട്ടുവെന്നും, ജൂലൈ 20ന് മരിച്ച ഫോര്‍ട്ട്‌കൊച്ചി സ്വദേശിയുടെ മരണകാരണം വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നതാണെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in