തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തലേദിവസം മൂന്ന് മണിക്കുള്ളില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ക്വാറന്റൈനിലുള്ളവര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം. പോളിങ് ഓഫീസറും അസിസ്റ്റന്റ് പോളിങ് ഓഫീസറും കൊവിഡ് രോഗികളുടെ വീട്ടിലെത്തും.
വോട്ടുചെയ്ത ബാലറ്റും ഡിക്ലറേഷന്‍ ഫോമും കവറില്‍ ഭദ്രമാക്കി പോളിങ് ഓഫീസറെ ഏല്‍പ്പിക്കാം. ക്വാറന്റൈനില്‍ ഉള്ളവര്‍ക്കും പോസ്റ്റല്‍ വോട്ടിനായി അപേക്ഷിച്ചില്ലെങ്കിലും ഇത്തരത്തില്‍ സമ്മതിദാനാവകാശം നിര്‍വഹിക്കാം. അതത് വാര്‍ഡുകളിലെ കൊവിഡ് രോഗികളുടെ എണ്ണം കണക്കാക്കിയാണ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുക.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
തലേന്ന് മൂന്ന് മണിക്ക് ശേഷമാണ് കൊവിഡ് സ്ഥിരീകരിക്കുന്നതെങ്കില്‍ പോളിങ് ദിനം അവസാന മണിക്കൂറില്‍ പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് രേഖപ്പെടുത്താം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. വിമതരെക്കൊണ്ട് പത്രിക പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍.