കേരളത്തില്‍ 12 പേര്‍ക്ക് കൂടി കൊവിഡ്; കാസര്‍കോട് 6 പേര്‍ക്ക് സ്ഥിരീകരിച്ചു

കേരളത്തില്‍ 12 പേര്‍ക്ക് കൂടി കൊവിഡ്; കാസര്‍കോട് 6 പേര്‍ക്ക് സ്ഥിരീകരിച്ചു

Published on

കേരളത്തില്‍ 12 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് ആറ് പേര്‍ക്കും, എറണാകുളത്ത് അഞ്ച് പേര്‍ക്കും, പാലക്കാട് ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതില്‍ അഞ്ച് പേര്‍ വിദേശികളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

44390 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. സ്ഥിതി ഗൗരവകരമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ കര്‍ശനനിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ച അടച്ചിടും. ജില്ലയില്‍ ക്ലബ്ബുകള്‍ അടച്ചിടണം. കടകള്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് 5 മണിവരെ മാത്രമേ തുറക്കാവൂ. കാസര്‍കോട് രോഗബാധിതര്‍ ധാരാളം സഞ്ചരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനതാകര്‍ഫ്യൂവുമായി സര്‍ക്കാര്‍ സഹകരിക്കും.ഞായറാഴ്ച വീടുകള്‍ വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസിയും മെട്രോകളും സര്‍വ്വീസ് നടത്തില്ല.

logo
The Cue
www.thecue.in