കൊവിഡ് പ്രതിരോധം മറ്റൊരു ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ അജണ്ടകള്‍ക്ക് പിന്നാലെയും പോകാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തിന് തുരങ്കം വെയ്ക്കുന്നു പ്രതിപക്ഷം. നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണയും വേണം. അതിനുള്ള ശ്രമം സര്‍ക്കാര്‍ തുടക്കം മുതല്‍ നടത്തി. എന്നാല്‍ പ്രതിപക്ഷത്തിന് താല്‍പര്യമില്ല.
സര്‍ക്കാരിന്റെ എല്ലാ നടപടികളെയും അന്തമായി എതിര്‍ത്തു. ദുരിതാശ്വാസ നിധി കണ്ടെത്തുന്നതിനെ എതിര്‍ത്തു. കൊവിഡില്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് കത്തിച്ചു. നാടിന്റെ വഴി മുട്ടിയാലും സര്‍ക്കാരിനെ ആക്രമിച്ചാല്‍ മതിയെന്നാണ് പ്രതിപക്ഷ നിലപാട്. ടെക്‌നോസിറ്റിയില്‍ കളിമണ്‍ ഖനനം നടക്കുന്നുവെന്ന അഴിമതി ആരോപണം ഉന്നയിച്ചു. കളിമണ്‍ ഖനനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചില്ല.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങളൊന്നും ക്ലച്ച് പിടിച്ചില്ല. വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ച് കുറച്ച് ദിവസം ചര്‍ച്ച നടത്തിക്കുക. പിന്നീട് അതില്‍ നിന്നും പിന്‍മാറുകയാണ് പ്രതിപക്ഷ നേതാവ്. ഇ മൊബിലിറ്റി ഹബ്ബുമായി ബന്ധപ്പെട്ട ആരോപണവും ഇതുപോലെയാണ്. 2022 ഓടെ 10 ലക്ഷം വൈദ്യുത വാഹനം നിറത്തിലിറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതുമായി മുന്നോട്ട് പോകും.
വെറുതെ സമയം കളയേണ്ട സാഹചര്യമല്ല ഇപ്പോളുള്ളത്. ദുരാരോപണവുമായി ഇപ്പോള്‍ ഇറങ്ങി തിരിക്കുന്നത് നാടിന് ഗുണം ചെയ്യുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 78 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി 5 പേര്‍ക്കും രോഗം ബാധിച്ചു. 9 സിഐഎസ്എഫ് ജവാന്‍മാര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. 79 പേര്‍ രോഗമുക്തി നേടി.
118 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. പൊന്നാനി താലൂക്കില്‍ ജൂലൈ മൂന്ന് വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. എടപ്പാള്‍, പൊന്നാനി മേഖലകളില്‍ വ്യാപകമായി പരിശോധന നടത്തും. രോഗലക്ഷണമുള്ളവരില്‍ ടെസ്റ്റ് നടത്തും. ആസുപത്രി, ബാങ്ക്, മാര്‍ക്കറ്റുകള്‍, ഓട്ടോ, ബസുകള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവരെ പരിശോധിക്കും. കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദഗ്ധരെ എടപ്പാളിലേക്ക് അയക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.കേസുകളുടെ എണ്ണം കൂടിയാല്‍ വേണ്ട പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.