അപ്രതീക്ഷിത നീക്കത്തിനൊപ്പം കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി. കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ ഛൗബേയും രാജി വച്ചു. പുതുനിരയെ ഉള്‍പ്പെടുത്തിയുള്ള മന്ത്രിസഭാ അഴിച്ചുപണിക്ക് മുന്നോടിയായാണ് രാജി. കൊവിഡ് രണ്ടാം ഘട്ടത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ച രാജ്യാന്തര തലത്തില്‍ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് ഹര്‍ഷവര്‍ധന് മന്ത്രിസ്ഥാനം നഷ്ടമായതെന്നറിയുന്നു.
വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്‌റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗാഗ്വര്‍ , രാസവള വകുപ്പ് മന്ത്രി സദാനന്ദ ഗൗഡ, വനിതാ ശിശുക്ഷേമ മന്ത്രി ദേബശ്രീ ചൗധരി എന്നിവരും രാജിവച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ജാതി സമവാക്യങ്ങള്‍ കൂടി പരിഗണിച്ചുള്ള മന്ത്രിസഭാ അഴിച്ചുപണിക്കാണ് നരേന്ദ്രമോഡി തയ്യാറെടുക്കുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ആറ് മണിക്കാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.