കൊവിഡ് 19: ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരണം 627, പുതിയതായി 5986 രോഗികള്‍ 

കൊവിഡ് 19: ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരണം 627, പുതിയതായി 5986 രോഗികള്‍ 

Published on

കൊവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 627 പേര്‍. ഒരു ദിവസം മാത്രം 5986 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ ആകെ രോഗബാധിതര്‍ 47,000 കടന്നു. മരണസംഖ്യ 4000 കടന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം ലോകത്താകെ മരണസംഖ്യ 11,000 കടന്നു. ഇതോടെ ലോകരാജ്യങ്ങള്‍ നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. ഇറാനില്‍ 1433 പേരാണ് മരിച്ചത്. സ്‌പെയിനില്‍ 1093 പേരും മരിച്ചു. യുഎഇയില്‍ കൊവിഡ് ബാധിച്ച് അറബ്, ഏഷ്യന്‍ പൗരന്മാര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിനഫാസോയിലും ആദ്യ മരണം സ്ഥിരീകരിച്ചു.

കൊവിഡ് 19: ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരണം 627, പുതിയതായി 5986 രോഗികള്‍ 
കേരളത്തില്‍ 12 പേര്‍ക്ക് കൂടി കൊവിഡ്; കാസര്‍കോട് 6 പേര്‍ക്ക് സ്ഥിരീകരിച്ചു

സ്‌പെയിനില്‍ മരണസംഖ്യ ആയിരം കടന്നു. 166 രാജ്യങ്ങളിലായി ഇതിനകം 260,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലി കൂടാതെ സ്‌പെയിന്‍, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

logo
The Cue
www.thecue.in