കൊവിഡ്19: കരിപ്പൂരില്‍ കര്‍ശന നിയന്ത്രണം; സന്ദര്‍ശകര്‍ക്ക് വിലക്ക്

കൊവിഡ്19: കരിപ്പൂരില്‍ കര്‍ശന നിയന്ത്രണം; സന്ദര്‍ശകര്‍ക്ക് വിലക്ക്
Published on

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രക്കാര്‍ക്കും വാഹന ഡ്രൈവര്‍മാര്‍ക്കും മാത്രമാണ് പ്രവേശനമുണ്ടാകുക. സന്ദര്‍ശകരെ ജില്ലാഭരണകൂടം വിലക്കി. സ്വീകരിക്കാനും യാത്രയാക്കാനും വിമാനത്താവളത്തിലേക്ക് മറ്റാരും എത്തരുതെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.

കൊവിഡ്19: കരിപ്പൂരില്‍ കര്‍ശന നിയന്ത്രണം; സന്ദര്‍ശകര്‍ക്ക് വിലക്ക്
കേരളത്തില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ്; രോഗം ബാധിച്ചവരുടെ എണ്ണം 22

വിമാനത്താവളത്തിലെത്തുന്ന സന്ദര്‍ശകരെ നിരീക്ഷിക്കുന്നതിനായി പൊലീസിനെ ചുമതലപ്പെടുത്തി. വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ മൂന്നിടങ്ങളിലാണ് പൊലീസുണ്ടാകുക. സന്ദര്‍ശകരെ നിരീക്ഷിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. സന്ദര്‍ശക ഗ്യാലറിയില്‍ സിഐഎസ്എഫ് നിയന്ത്രണം കൊണ്ടുവരുമെന്ന് വിമാനത്താവള അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ കൊവിഡ് 19 ലക്ഷണങ്ങളില്ലെങ്കിലും പൊതുവാഹനങ്ങളില്‍ യാത്ര ചെയ്യരുത്. വഴിയിലിറങ്ങി ഭക്ഷണം കഴിക്കരുത്. യാത്രക്കാര്‍ കൃത്യമായ അകലം പാലിച്ച് സുരക്ഷ ഉറപ്പ് വരുത്തണം. പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം. യാത്രക്കാരുടെ വിവരങ്ങള്‍ ടാക്‌സി ഡ്രൈവര്‍മാരും കരുതണം. ചൈന, സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്റ്, ഹോംഗ്‌കോംഗ്, വിയറ്റ്‌നാം, ജപ്പാന്‍, സൗത്ത് കൊറിയ, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍, ഇറ്റലി, സ്‌പെയിന്‍, ഇറാന് എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in