കൊവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്‌സിനുകള്‍ മുസ്ലിം മതവിധി പ്രകാരം ഹലാലാണെന്ന്( അനുവദനീയം) ലോകാരോഗ്യ സംഘടന.
കൊവിഡ് വാക്‌സിനുകളില്‍ പന്നി, പട്ടി തുടങ്ങിയ മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന പ്രചരണം നടക്കുന്നതിനിടെയാണ് ഇവ തള്ളിക്കൊണ്ട് ലോകാരോഗ്യ സംഘടന മുന്നോട്ട് വന്നത്.
ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മുസ്ലിം മതവിധി പ്രകാരം കൊവിഡ് വാക്‌സിന്‍ അനുവദനീയമാണെന്ന് ലോകാരോഗ്യ സംഘട വ്യക്തമാക്കിയത്.
വാക്‌സിനുകളില്‍ മൃഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ അടങ്ങിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ശരീഅത്ത് പ്രകാരമുള്ള ചര്‍ച്ചയില്‍ വാക്‌സിനുകളില്‍ അനുവദിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു.