കേരളം പണം മുടക്കി വാങ്ങിയ മൂന്നരലക്ഷം വാക്‌സിന്‍ ഇന്നെത്തും, 75 ലക്ഷം ഡോസ് കൊവിഷീല്‍ഡും 25 ലക്ഷം ഡോസ് കൊവാക്‌സിനും

കേരളം പണം മുടക്കി വാങ്ങിയ മൂന്നരലക്ഷം വാക്‌സിന്‍ ഇന്നെത്തും, 75 ലക്ഷം ഡോസ്  കൊവിഷീല്‍ഡും 25 ലക്ഷം  ഡോസ് കൊവാക്‌സിനും
Published on

സംസ്ഥാനം വിലകൊടുത്ത് വാങ്ങിയ മൂന്നരലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിൻ ഇന്ന് മുതൽ എത്തി തുടങ്ങും. വാക്സിൻ നിർമ്മാണ കമ്പനികളിൽ നിന്നും ഒരു കോടി ഡോസ് വാക്സിൻ വാങ്ങുവാൻ കേരളം നേരത്തെ തീരുമാനിച്ചിരുന്നു. സമൂഹത്തിൽ തുടർച്ചയായി ഇടപെടൽ നടത്തുന്നവർക്കും, ഗുരുതര രോഗികൾക്കുമാണ് വാക്സിൻ നൽകുന്നതിൽ മുൻഗണന നൽകുന്നതെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

ദൗർലഭ്യം കാരണം പല കേന്ദ്രങ്ങളിലേയും വാക്സിനേഷൻ മുടങ്ങിയിരുന്നു. വാക്സിൻ ലഭ്യമാകുന്നതോടെ തുടർന്നുള്ള ദിവസങ്ങളിൽ ഈ സാഹചര്യങ്ങൾക്ക് കുറവ് വന്നേയ്ക്കാം. 18നും 45 വയസിനും ഇടയിലുള്ളവരുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു. ഇവര്‍ക്കുള്ള വാക്‌സിന്‍ വിതരണത്തിലേക്കും സംസ്ഥാനം ഉടന്‍ കടന്നേക്കും.

സംസ്ഥാനത്തിന് 75 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 25 ലക്ഷം ഡോസ് കോവാക്‌സിനും അനുവദിക്കണമെന്നാവശ്യപ്പെട്ട് മെയ് അഞ്ചിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നീക്കി വെക്കുമ്പോള്‍ രണ്ടാം ഡോസിന് കാത്തിരിക്കുന്നവരുടെയും ഒന്നാം ഡോസിന് രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നവരുടെയും എണ്ണം കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in