'മദ്യശാലകള്‍ അടച്ചിടില്ല'; സാഹചര്യത്തിനനുസരിച്ച് തീരുമാനമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍

'മദ്യശാലകള്‍ അടച്ചിടില്ല'; സാഹചര്യത്തിനനുസരിച്ച് തീരുമാനമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍
Published on

സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. കടകള്‍ അടയ്്ക്കാന്‍ നിര്‍ദേശിച്ചിട്ടില്ല. മദ്യശാലകളുള്‍പ്പെടെയുള്ള കടകള്‍ അടച്ചിടേണ്ടതില്ല. സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കുമെന്നും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മദ്യശാലകള്‍ അടച്ചിടില്ല'; സാഹചര്യത്തിനനുസരിച്ച് തീരുമാനമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍
'മദ്യശാലകള്‍ പൂട്ടണം'; ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് മുഖ്യമന്ത്രിയോട് വിഎം സുധീരന്‍

കൊവിഡ് 19 പ്രതിരോധത്തിനായി കടുത്ത നടപടികളിലേക്ക് സംസ്ഥാനം നീങ്ങുമ്പോഴും മദ്യവില്‍പ്പന ശാലകള്‍ അടച്ചിടാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കൂടുതല്‍ ആളുകളെത്തുന്ന മദ്യശാലകള്‍ ഈ ഘട്ടത്തില്‍ അടച്ചിടണമെന്നായിരുന്നു ആവശ്യം. കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.

'മദ്യശാലകള്‍ അടച്ചിടില്ല'; സാഹചര്യത്തിനനുസരിച്ച് തീരുമാനമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍
അവാര്‍ഡിന് മുമ്പേ തമ്മിലടിച്ച് ചലച്ചിത്ര അക്കാദമി, സെക്രട്ടറി മഹേഷ് പഞ്ചുവിനെ പുറത്താക്കി

സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്നായിരുന്നു വിഎം സുധീരന്‍ ആവശ്യപ്പെട്ടത്. നിയമസഭാ സമ്മേളനം വരെ ഉപേക്ഷിച്ചു. എന്നിട്ടും മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതിലെ അപകടം കാണാതെ പോകരുതെന്നും വിഎം സുധീരന്‍ ആരോഗ്യമന്ത്രി, റവന്യൂമന്ത്രി, എക്സൈസ് വകുപ്പ് മന്ത്രി എന്നിവര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in