കോവിഡ് രണ്ടാം വരവിൽ അതീവ ഗുരുതരമായ സാഹചര്യങ്ങളിലൂടെ രാജ്യം കടന്നു പോകുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത് . രോഗവ്യാപനത്തിന്റെ തീവ്രത വരച്ചുകാട്ടുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ്യ മാധ്യമങ്ങളിൽ വ്യാകമായി ഇപ്പോൾ പ്രചരിക്കുകയാണ്. രോഗികൾ കിടക്ക പങ്കിടുന്ന ചിത്രങ്ങളും, മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്നതിന്റെ വീഡിയോകളുമാണ് പ്രചരിക്കുന്നത്.
ഓക്സിജൻ മാസ്ക് ധരിച്ച രോഗികൾ ഡൽഹിയിലെ ലോക് നായക് ജയ പ്രകാശ് ആശുപത്രിയിൽ ഒരേ കിടക്ക പങ്കിടുന്നതിന്റെ ചിത്രം ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുവാൻ തുടങ്ങിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയായ എൽ.എൻ.ജെ.പി ആശുപത്രിയും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. വാരണാസിയിൽ സംസ്കരിക്കാനുള്ള മൃതദേഹങ്ങൾ വരിവരിയായി കിടക്കുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. സംസ്കരിക്കാന്‍ സാധിക്കാത്തതിനാല്‍ സുരറ്റില്‍ നിന്നുള്ള മൃതദേഹങ്ങള്‍ അടുത്ത നഗരങ്ങളിലേക്ക് അയക്കുന്നതായി നേരത്തെ ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മരണ നിരക്ക് കൂടിയത് കാരണം, ഗുജറാത്തിൽ കൂട്ടശവദാഹം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സൂറത്ത് പാലിലെ കൈലാശ് മോക്ഷ്ധാം ശ്മശാനത്തിൽ മൃതദേഹങ്ങൾ കൂട്ടമായി ദഹിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പുറത്ത് വന്നിട്ടുണ്ട് . അഹമ്മദാബാദിൽ കോവിഡ് രോഗികളുമയെത്തിയ ആംബുലൻസുകൾ വരി നിൽക്കുന്ന വീഡിയോയും പ്രചരിക്കുന്നു.