Around us
കൊവിഡ് അവലോകന യോഗം വ്യാഴാഴ്ച, കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച്ച (ജനുവരി 20) അവലോകന യോഗം ചേരും. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രി ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുക്കുക.
അതേസമയം, സെക്രട്ടറിയേറ്റിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. മറ്റ് മന്ത്രിമാരുടെ ഓഫീസിലും നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സെക്രട്ടറിയേറ്റും നിലവില്‍ കൊവിഡ് ക്ലസ്റ്ററായി മാറിയിരിക്കുകയാണ്.
ന്യൂ ഇയര്‍, ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായത്. ജനുവരി 7ന് 5,000ന് മുകളിലായിരുന്ന കേസുകള്‍ പത്ത് ദിവസം കൊണ്ട് നാലിരട്ടിയായാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്ത് 22,946 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.