image deshabhimani
image deshabhimani

ട്രെയിനുകളിലും വാഹനങ്ങളിലും പരിശോധന തുടങ്ങി, പ്രതിരോധം ശക്തമാക്കി കേരളം

Published on

കൊവിഡ് 19 പ്രതിരോധത്തിനായി കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളുമായി സംസ്ഥാന സര്‍ക്കാര്‍. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 24 കേന്ദ്രങ്ങളില്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വാഹനങ്ങളില്‍ പരിശോധനക്ക് നേതൃത്വം നല്‍കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്ത് നിന്നുമെത്തുന്ന ട്രെയിനുകള്‍ കേരളത്തിലേക്ക് കടക്കുന്ന ആദ്യ സ്റ്റേഷനില്‍ പരിശോധന നടത്തും. ബോഗികളില്‍ പരിശോധന നടത്താന്‍ മൂന്നംഗ ടീമുകളായി തിരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ എസ് പിമാരുടെ നേതൃത്വത്തിലാണ് പരിശോധന.

അതിഥിതൊഴിലാളികളുടെ ക്യാമ്പുകളിലും പരിശോധനയുണ്ടാകും. ആരോഗ്യ മുന്‍കരുതലുകള്‍ പാലിക്കുന്നതിനും ബോധവല്‍ക്കരണത്തിനും പരിഗണന നല്‍കിയാവും പരിശോധന. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കേരളാ തമിഴ്‌നാട് അതിര്‍ത്തിയായ നാടുകാണി ചുരത്തില്‍ യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കൊവിഡ് 19 ആശങ്ക അവസാനിക്കുന്നത് വരെ കര്‍ശന പരിശോധനയും നിയന്ത്രണവും തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.

എല്ലാ മേഖലയിലും നിരീക്ഷണവും പ്രതിരോധപ്രവര്‍ത്തനങ്ങളും ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചിരുന്നു. കലക്ടര്‍മാര്‍, ജില്ലാപൊലീസ് മേധാവികള്‍, ഡിഎംഒ, ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ മുഖ്യമന്ത്രി സ്ഥിതിഗതി വിലയിരുത്തി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംസ്ഥാനത്ത് പുതുതായി രോഗബാധയില്ലെങ്കിലും 129 ലോകരാജ്യങ്ങളില്‍ കോവിഡ് പടര്‍ന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിമാനത്താവളങ്ങള്‍ക്ക് സമീപം പ്രത്യേക കൊറോണ കെയര്‍ സെന്ററുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തുനിന്ന് വരുന്ന എല്ലാവരെയും പരിശോധിക്കും. ഇതര സംസ്ഥാനക്കാരും വിദേശികളുമായവരെ പാര്‍പ്പിക്കാനാണ് സെന്ററുകള്‍ സജ്ജമാക്കുന്നത്. സംസ്ഥാന അതിര്‍ത്തിയിലെ റെയില്‍വേ സ്റ്റേഷനുകളായ പാലക്കാട്, കാസര്‍കോട്, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിശദപരിശോധന നടത്തും.

ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും നാടിന്റെ സുരക്ഷ കരുതി യാത്രക്കാര്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31വരെ ആളുകള്‍ കൂടുന്ന പരിപാടികളും പൊതുപരിപാടികളും ഒഴിവാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

logo
The Cue
www.thecue.in