കൊവിഡ് 19 രോഗം സംസ്ഥാനത്ത് കടന്നുവരാനുള്ള സാഹചര്യമൊരുക്കിയത് പിണറായി സര്‍ക്കാരിന്റെ വീഴ്ച കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഡാമുകള്‍ തുറന്ന് വിട്ട് മഹാപ്രളയമുണ്ടാക്കി. ഓഖി സമയത്തുണ്ടായത് പോലെ കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ചു. ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഇറ്റലിയില്‍ നിന്നും എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലര്‍ വൈകിയാണ് ലഭിച്ചതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഫെബ്രുവരി 26ന് തന്നെ ലഭിച്ച അറിയിപ്പിനെ സര്‍ക്കാര്‍ ഗൗരവമായി കണ്ടില്ല. കര്‍ശന പരിശോധന അന്ന് തന്നെ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ കേരളത്തില്‍ രോഗം പടരുന്ന സാഹചര്യം ഉണ്ടാകില്ലായിരുന്നു. 29നാണ് റാന്നിയിലെ കുടുംബം നെടുമ്പാശേരി വഴി വീട്ടിലെത്തിയത്. തിരുവനന്തപുരം സ്വദേശിയുടെ കാര്യത്തിലും വീഴ്ചയുണ്ടായെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ഭരണപരാജയം മറച്ചുവെയ്ക്കാനാണ് നിയമസഭാ സമ്മേളനം വെട്ടിക്കുറച്ചത്. അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും തുറന്നു കാട്ടുമെന്നാണ് ഭയമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.