ആള്‍ക്കൂട്ട നിരോധനം; അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംചേരരുത്

ആള്‍ക്കൂട്ട നിരോധനം; അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംചേരരുത്
Published on

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും നല്‍കിയ ഇളവുകള്‍ തുടരും. സിആര്‍പിസി 144 പ്രകാരമാണ് ഉത്തരവിറക്കിയിരിക്കുന്നത്.

ഈ മാസം 3ന് രാവിലെ 9 മുതല്‍ 31 വരെയാണ് നിയന്ത്രണം. ഓരോ ജില്ലയിലെ സാഹചര്യം വിലയിരുത്തി കളക്ടര്‍മാര്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം.

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. കോഴിക്കോട് ജില്ലയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in