നിസ്സാരമായി കാണരുത്; ഡോക്ടര്‍മാര്‍ തരുന്ന മരുന്നുകള്‍ പോലും ഫലിച്ചില്ലെന്ന് വരം; അനുഭവം തുറന്ന് പറഞ്ഞ് കെ ബി ഗണേഷ്‌കുമാർ

നിസ്സാരമായി കാണരുത്; ഡോക്ടര്‍മാര്‍ തരുന്ന മരുന്നുകള്‍ പോലും  ഫലിച്ചില്ലെന്ന് വരം; അനുഭവം തുറന്ന് പറഞ്ഞ് കെ ബി ഗണേഷ്‌കുമാർ
Published on

കോവിഡ് മുക്തനായ ശേഷം രോഗത്തിലൂടെ കടന്ന അനുഭവങ്ങൾ വീഡിയോയിലൂടെ പങ്കുവെച്ച് കെ ബി ഗണേഷ്‌കുമാർ. ‘രോഗം വന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ. ചിലർക്ക് വല്യ പ്രശ്നങ്ങളില്ലാതെ വന്നു പോകുമെങ്കിലും ഇത് ന്യുമോണിയയിലേക്കും കടന്നാൽ മരണത്തെ മുഖാമുഖം കാണുന്ന അവസ്ഥയുണ്ടാകും.

മറ്റു രോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ രോഗത്തിന് നമ്മൾ ആശുപത്രിയിൽ കിടന്നാൽ ഒരു മുറിയിൽ കിടക്കാനെ കഴിയൂ. സഹായത്തിന് ഒരു ബൈസ്റ്റാൻഡറു പോലും ഉണ്ടാവില്ല. പിപിഇ കിറ്റ് ധരിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണം മാത്രമേ ഉണ്ടാകൂ. അവരുടെപോലും മുഖം തിരിച്ചറിയാനാകില്ല. ബന്ധുക്കളോ സുഹൃത്തുക്കളോ ആരും ഒപ്പമുണ്ടാകില്ല.

രോഗത്തിന്റെ സ്വഭാവം എപ്പോൾ വേണമെങ്കിലും മാറാം. ഡോക്ടര്‍മാര്‍ തരുന്ന മരുന്നുകള്‍ പോലും ചിലപ്പോള്‍ ഫലിച്ചില്ലെന്ന് വന്നേക്കാം. ഒറ്റപ്പെട്ട മാനസികാവസ്ഥയിൽ പ്രാർഥനയും ദൈവവും മാത്രമേയുള്ളൂ. നിങ്ങൾ വളരെയധികം ശ്രദ്ധിക്കണം. നിസ്സാരമായി ഈ രോഗത്തെ കാണരുത്. ഇത് നമ്മളെ ശാരീരികമായും മാനസികമായും ആകെ തളർത്തും. വന്നു കഴിഞ്ഞു ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിലും നല്ലത് വരാതിരിക്കാൻ കരുതൽ എടുക്കുന്നതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in