വിദേശ ടൂറിസ്റ്റുകളെ പുറത്തേക്ക് അയക്കരുത്; നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് റിസോര്‍ട്ട് ഉടകള്‍ക്ക് മുന്നറിയിപ്പ്

വിദേശ ടൂറിസ്റ്റുകളെ പുറത്തേക്ക് അയക്കരുത്; നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് റിസോര്‍ട്ട് ഉടകള്‍ക്ക് മുന്നറിയിപ്പ്
Published on

വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ റിസോര്‍ട്ടിലുള്ള വിദേശ ടൂറിസ്റ്റുകളെ ഇനി ഒരു അറിയിപ്പുണ്ടാക്കുന്നതു വരെ പുറത്തേക്ക് അയക്കരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍. ടൂറിസ്റ്റുകളെ റിസോര്‍ട്ടില്‍ തന്നെ താമസിപ്പിക്കണം. ഹോം ക്വാറന്റയിനിലുള്ളവര്‍ കര്‍ശനമായി നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. നിര്‍ദേശങ്ങള്‍ പാലിക്കാത്ത റിസോര്‍ട്ടുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

വിദേശ ടൂറിസ്റ്റുകളെ പുറത്തേക്ക് അയക്കരുത്; നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് റിസോര്‍ട്ട് ഉടകള്‍ക്ക് മുന്നറിയിപ്പ്
കോവിഡ് 19 - അടുത്ത ഘട്ടത്തിന് തയ്യാറെടുക്കുക

കൊവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ സ്വദേശി താമസിച്ചിരുന്ന വര്‍ക്കലയിലെ റിസോര്‍ട്ടിലുണ്ടായിരുന്നവരെ മാറ്റി. ഒമ്പത് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റിയത്. റിസോര്‍ട്ടിലെ ജീവനക്കാരും ടൂര്‍ ഗൈഡും ഉള്‍പ്പെടെയുള്ളവരാണിത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തിരുവനന്തപുരം ജില്ലയില്‍ ജനങ്ങള്‍ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് കളക്ടര്‍ പറഞ്ഞതായ വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഫലപ്രദമായ പ്രതിരോധത്തിനായി ആള്‍ക്കൂട്ടങ്ങളും യാത്രയും പരമാവധി ഒഴിവാക്കാനാണ് കളക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in