'ചെയ്തത് സംസ്‌കാരമില്ലാത്ത പ്രവര്‍ത്തി', ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യമില്ല

'ചെയ്തത് സംസ്‌കാരമില്ലാത്ത പ്രവര്‍ത്തി', ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യമില്ല
Published on

യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോകള്‍ ചെയ്ത വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യമില്ല. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

ഒട്ടും സംസ്‌കാരമില്ലില്ലാത്ത പ്രവര്‍ത്തിയാണ് ഭാഗ്യലക്ഷ്മിയും സംഘവും ചെയ്തതെന്ന് കോടതി വിമര്‍ശിച്ചു. കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ല. സമാധാനവും നിയമവും കാത്തുസൂക്ഷിക്കുക എന്ന ബാധ്യതയില്‍ നിന്ന് കോടതിക്ക് പിന്മാറാനാകില്ലെന്നും ഉത്തരവില്‍ പറയുന്നു.

ഇവര്‍ക്ക് ജാമ്യം നല്‍കുന്നതിനെ നേരത്തെ പ്രോസിക്യൂഷനും എതിര്‍ത്തിരുന്നു. ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് അനുകൂലമെന്ന തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പൊലീസ് ചുമത്തിയിരുന്നത്. മുറിയില്‍ അതിക്രമിച്ച് കയറി, മോഷണം, തുടങ്ങി അഞ്ച് വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ചുമത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in