‘ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര ചികിത്സ നല്‍കണം’; ജയില്‍ അധികൃതര്‍ക്ക് കോടതിയുടെ കര്‍ശന നിര്‍ദേശം 

‘ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര ചികിത്സ നല്‍കണം’; ജയില്‍ അധികൃതര്‍ക്ക് കോടതിയുടെ കര്‍ശന നിര്‍ദേശം 

Published on

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് ജയിലില്‍ അടയ്ക്കപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് ഡല്‍ഹി തീസ് ഹസാരെ കോടതി. തിഹാര്‍ ജയില്‍ അധികൃതര്‍ക്കാണ് കോടതിയുടെ കര്‍ശന നിര്‍ദേശം. ഡല്‍ഹി എയിംസില്‍ ചികിത്സ ലഭ്യമാക്കണമെന്ന ചന്ദ്രശേഖര്‍ ആസാദിന്റെ ഹര്‍ജി പരിഗണിച്ചാണ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് അഥുല്‍ വര്‍മ ഇക്കാര്യം ഉത്തരവിട്ടത്. ഹര്‍ജിയില്‍ വ്യാഴാഴ്ച കോടതി വാദം കേള്‍ക്കും.

‘ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര ചികിത്സ നല്‍കണം’; ജയില്‍ അധികൃതര്‍ക്ക് കോടതിയുടെ കര്‍ശന നിര്‍ദേശം 
ചന്ദ്രശേഖര്‍ ആസാദ് : ദളിതരുടെ ശബ്ദമായ പോരാളി, പൗരത്വ നിയമത്തിനെതിരെ യുവതയ്ക്ക് വീര്യമേകിയ പ്രക്ഷോഭ നായകന്‍ 

ആരോഗ്യനില സംബന്ധിച്ച് വിശദ രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ ബുധനാഴ്ച ദരിയാഗഞ്ച് പൊലീസിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വാദം കേള്‍ക്കല്‍ മാറ്റിയത്. രക്തം കട്ടിയാകുന്ന പോളിസൈതീമിയ എന്ന അസുഖമാണ് ആസാദിന്. ദീര്‍ഘകാലമായി എയിംസിലാണ് ചികിത്സ നടത്തുന്നത്. ആസാദിന് ഹൃദയാഘാതം വരെ സംഭവിക്കാമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ ഹര്‍ജിത് സിങ് ഭട്ടി വ്യക്തമാക്കുകയും ചെയ്തിരുന്നു.

‘ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര ചികിത്സ നല്‍കണം’; ജയില്‍ അധികൃതര്‍ക്ക് കോടതിയുടെ കര്‍ശന നിര്‍ദേശം 
‘ഈ കരിനിയമം പിന്‍വലിക്കുംവരെ പ്രക്ഷോഭം’; ചന്ദ്രശേഖര്‍ ആസാദ്

പൗരത്വ ഭേദഗതിക്കെതിരെ ഡല്‍ഹി ജമാ മസ്ജിദില്‍ നടന്ന പ്രതിഷേധ യോഗത്തിന് നേതൃത്വം നല്‍കിയതിനാണ് ആസാദിനെ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 21 ന് അറസ്റ്റ് ചെയ്യപ്പെട്ട ഭീം ആര്‍മി നേതാവിനെ തീസ് ഹസാരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആസാദിനെ എയിംസിലേക്ക് മാറ്റണമെന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞദിവസം ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മതിയായ ചികിത്സ നല്‍കാതെ ജയിലിലേക്ക് തിരികെക്കൊണ്ടുപോവുകയായിരുന്നു .

logo
The Cue
www.thecue.in