സ്വപ്‌നയുടെ രഹസ്യമൊഴി ക്രൈം ബ്രാഞ്ചിന് ലഭിക്കില്ല; ആവശ്യം തള്ളി കോടതി

സ്വപ്‌നയുടെ രഹസ്യമൊഴി ക്രൈം ബ്രാഞ്ചിന് ലഭിക്കില്ല; ആവശ്യം തള്ളി കോടതി
Published on

സ്വപ്‌നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം തള്ളി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു.

രഹസ്യമൊഴിയുടെ പകര്‍പ്പ് എന്തിനാണ് എന്നാണ് കോടതി ക്രൈം ബ്രാഞ്ചിനോട് ചോദിച്ചത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്വപ്‌ന സുരേഷിനെതിരായ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിനായി രഹസ്യമൊഴിയുടെ പകര്‍പ്പ് അത്യാവശ്യമാണെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്.

ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ പുറത്തുകൊണ്ടുവരാന്‍ രഹസ്യമൊഴി പരിശോധിക്കണം ഗൂഢാലോചനയില്‍ പങ്കെടുത്ത ഷാജ് കിരണും സ്വപ്‌നയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു. സ്വപ്‌നയുടെ സത്യവാങ്മൂലം പുറത്ത് പോയതില്‍ അന്വേഷണം വേണമെന്നും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു.

എന്നാല്‍ കേസ് ഇ.ഡിയുടെ അന്വേഷണത്തിലാണെന്നിരിക്കെ രഹസ്യമൊഴിയുടെ പകര്‍പ്പ് ക്രൈം ബ്രാഞ്ചിന് നല്‍കരുതെന്ന് ഇ.ഡിയുടെ അഭിഭാഷകന്‍ പറഞ്ഞു. മൊഴി പകര്‍പ്പ് നല്‍കരുതെന്ന് സ്വപ്‌നയുടെ അഭിഭാഷകനും പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in