തുടര്‍ച്ചയായി കോടതിയില്‍ ഹാജരായില്ല, ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി, അറസ്റ്റ് വാറണ്ട്

ബിഷപ്പ് ഫ്രാങ്കോ
ബിഷപ്പ് ഫ്രാങ്കോ
Published on

ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.

തുടര്‍ച്ചയായി 14 തവണയാണ് ഫ്രാങ്കോ വിചാരണയ്ക്ക് ഹാജരാകാതിരുന്നത്. കൊവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനാലാണ് തിങ്കളാഴ്ച ഫ്രാങ്കോ കോടതിയില്‍ ഹാജരാകാതിരുന്നതെന്ന് അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ജാമ്യം റദ്ദാക്കുന്നതായി കോടതി അറിയിച്ചത്. ജാമ്യക്കാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ജാമ്യത്തുക കണ്ടുകെട്ടാന്‍ നോട്ടീസും പുറപ്പെടുവിച്ചു.

ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയില്‍ ആയതിനാല്‍ യാത്ര ചെയ്യാനാകില്ലെന്നായിരുന്നു, കോടതിയില്‍ ഹാജരാകാതിരിക്കാനുള്ള കാരണമായി ഫ്രാങ്കോ കഴിഞ്ഞ തവണ അറിയിച്ചത്. എന്നാല്‍ ഇത് കളവാണന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തിയിരുന്നു. ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം തീവ്രമേഖളയായിരുന്നില്ലെന്ന രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in