‘രാജ്യം അപകടത്തിലാണ്’; ഉത്കണ്ഠാകുലരലായ ജനങ്ങള്‍ സമരപോര്‍മുഖം തുറക്കുന്നുവെന്ന് ഇപി ജയരാജന്‍
ഇന്ത്യയെ ലോകം ബഹുമാനിക്കുന്ന മൂല്യങ്ങള്‍ നരേന്ദ്രമോദിയും അമിത് ഷായും ചേര്‍ന്ന് നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി ഇപി ജയരാജന്‍. അപ്പോഴാണ് ജനങ്ങള്‍ ഉത്കണ്ഠാകുലരായി സമരപോര്‍മുഖം തുറക്കുന്നത്, ഇന്ത്യ മുഴുവന്‍ ഈ സമരമുഖമാണ്, വ്യത്യസ്ത ചേരികളിലാണെങ്കിലും ജനാധിപത്യ സംരക്ഷണത്തിനായി അവര്‍ ഒന്നിച്ചു ചേരുന്നു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ സമരത്തില്‍ വെച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇന്ത്യയെ ലോകം ബഹുമാനിക്കുന്ന പ്രധാന മൂല്യങ്ങളിലൊന്ന് ചേരിചേരാ നയം, മതനിരപേക്ഷത, ജനാധിപത്യം, ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളുമായി സാഹോദര്യം എന്ന അടിസ്ഥാന തത്വമാണ് ഇന്ത്യയെ ബഹുമാനിക്കുന്നതിന് കാരണം, അതെല്ലാം നരേന്ദ്ര മോദിയും അമിത് ഷായും കളഞ്ഞുനശിപ്പിച്ചുകൊണ്ടിരിക്കുകയാണ്,
ഇപി ജയരാജന്‍
രാജ്യം അപകടത്തിലാണ്, ഇന്ത്യയുടെ അടിസ്ഥാന പ്രമാണങ്ങള്‍ തകര്‍ക്കപ്പെടുകയാണ്, ഇന്ത്യന്‍ ജനത ത്യാഗപൂര്‍ണ്ണമായ സമരങ്ങളിലൂടെ നേടിയെടുത്തതാണ് സ്വാതന്ത്ര്യം. ജനാധിപത്യം, മതനിരപേക്ഷത. ലോകത്തില്‍ ഇന്ത്യയെപോലൊരു രാഷ്ട്രം വേറെയില്ല, ലോകത്തിലെ എല്ലാ മതങ്ങളുണ്ട്, ജാതി വ്യവസ്ഥയുണ്ട്, എത്രയോ പ്രാദേശിക പാര്‍ട്ടികളുണ്ട്. ആ നാടിനെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ ഇന്ത്യന്‍ ദേശീയ നേതാക്കള്‍ കണ്ടെത്തിയതാണ് മതനിരപേക്ഷത. ആ മതനിരപേക്ഷതയെ തകര്‍ത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി, ഈ ധ്രുവീകരണത്തിനുള്ള ഫാസിസ്റ്റ് ശക്തിയായി ബിജെപിയും ആര്‍എസ്എസും പ്രവര്‍ത്തിക്കുകയാണ്, അതിന് വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടപ്പിലാക്കിയിട്ടുള്ള എല്ലാ നടപടികളുടെയും അത്യന്തികമായ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണമാണെന്നും മന്ത്രി പറഞ്ഞു.
ഇത് ഇന്ത്യന്‍ പാര്‍ലമെന്ററി പാസാക്കിയ നിയമമാണ്, ജനങ്ങള്‍ക്ക് വേണ്ടി നിയമം പാസേക്കണ്ട സഭയാണ്, അത് ഭരണഘടന അനുസൃതമായിരിക്കണം, ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ ലംഘിച്ചുകൊണ്ട് ഒരു നിയമം നിര്‍മിച്ചാല്‍ അത് ഭരണഘടനാ ലംഘനമാണ്, അതാണ് മോദിയും അമിത് ഷായും ചെയ്തിരിക്കുന്നത്. വ്യത്യസ്ത ധ്രുവങ്ങളിലെ പാര്‍ട്ടികള്‍ ഒന്നിച്ചു വന്ന് പ്രതികരിക്കുമ്പോള്‍ അത് ജനങ്ങളില്‍ കൂടുതല്‍ ഐക്യമുണ്ടാക്കും. ഇന്ത്യ അപകടപ്പെട്ടിരിക്കുന്നുവെന്ന സന്ദേശം കരുത്തു പകരും, രാജ്യരക്ഷയ്ക്ക വേണ്ടിയുള്ള ബോധ്യം ജനങ്ങളില്‍ ശക്തിപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം