കെഎം ഷാജിക്കെതിരെ കേസെടുക്കാന്‍ നിയമോപദേശം നല്‍കിയത് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍

കെഎം ഷാജിക്കെതിരെ കേസെടുക്കാന്‍ നിയമോപദേശം നല്‍കിയത് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍
Published on

കോഴ ആരോപണത്തില്‍ കെഎം ഷാജിക്കെതിരെ കേസെടുക്കാന്‍ നിയമോപദേശം നല്‍കിയത് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍. വിജിലന്‍സിന് സംസ്ഥാനത്ത് നിയമോപദേശം നല്‍കേണ്ട ഉന്നത അതോറിറ്റിയാണ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെന്നാണ് സര്‍ക്കാര്‍ വാദം. കെ എം ഷാജിക്കെതിരെ കേസെടുക്കാന്‍ മതിയായ തെളിവുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.

പ്ലസ് ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന് സാക്ഷിമൊഴികളുണ്ടെന്ന് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യുഷന്‍ കെ ഡി ബാബു നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു. സാക്ഷിമൊഴികള്‍ അഴിമതി നടന്നു എന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ്. ഒന്ന് മുതല്‍ ഏഴ് വരെയുള്ള സാക്ഷി മൊഴികള്‍ തെളിവായി പരിഗണിക്കാം. അഴിമതി നടന്നു എന്നതിന് രേഖാപരമായ തെളിവുണ്ടെന്നുമാണ് നിയമോപദേശം.

അഴീക്കോട് എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ വരവ് - ചെലവ് കണക്ക് ഇതിന് തെളിവായി പരിഗണിക്കാം. വിശദമായ അന്വേഷണത്തില്‍ മറ്റ് തെളിവുകള്‍ ശേഖരിക്കണമെന്നും നിയമോപദേശത്തിലുണ്ട്.

കെഎം ഷാജിക്കെതിരായി കേസെടുത്തത് നിയമോപദേശം തള്ളിയതിന് ശേഷമാണെന്ന്് റിപ്പോര്‍ട്ടുണ്ടായിരുന്നു. വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാരിന് അറിയിച്ചിരുന്നു. എഫ്‌ഐആര്‍ തയ്യാറാക്കുന്നതിന് മുമ്പ് നിയമോപദേശം തേടിയിരുന്നില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ നിയമോപദേശം സര്‍ക്കാര്‍ പുറത്തുവിട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in