ഡെറാഡൂൺ: കൊറോണ വൈറസും ഒരു ജീവിയാണെന്നും അതിനും ജീവിക്കാനുള്ള അവകാശമുണ്ടെന്നും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് രാവത്ത്.
''ഫിലോസഫിക്കലായി നോക്കുകയാണെങ്കിൽ കൊറോണ വൈറസും ഒരു ജീവിയാണ്. അതിന് നമ്മളെ എല്ലാവരെയും പോലെ തന്നെ ജീവിക്കാനുള്ള അവകാശമുണ്ട്. പക്ഷേ നമ്മൾ മനുഷ്യർ കരുതുന്നത് നമ്മളാണ് ഏറ്റവും ബുദ്ധിമാൻമാരെന്നാണ്. എന്നിട്ട് ബാക്കിയുള്ളവയെ എല്ലാം ഉന്മൂലനം ചെയ്യുകയാണ്. അതുകൊണ്ടാണ് അത് തുടർച്ചയായി മ്യൂട്ടേറ്റ് ചെയ്യുന്നത്,'' ഒരു സ്വകാര്യ ചാനലിലായിരുന്നു ത്രിവേന്ദ്ര സിംഗിന്റെ പ്രതികരണം.
സുരക്ഷിതമായിരിക്കാൻ വൈറസിനെ ഇല്ലാതാക്കണമെന്നും ത്രിവേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു.
റാവത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവും പരിഹാസവുമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്നത്. വെെറസിന് സെൻട്രൽ വിസ്റ്റയിലാണ് ഇടം നൽകേണ്ടത്, നിങ്ങളുടെ വീട്ടിൽ പാർപ്പിക്കൂ, തുടങ്ങി നിരവധി കമന്റുകളാണ് റാവത്തിന്റെ പരാമർശത്തിന് ലഭിച്ചിരിക്കുന്നത്. രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുമ്പോഴാണ് റാവത്തിന്റെ വിവാദ പരാമർശം