‘കടുത്ത നടപടികള്‍ സ്വീകരിക്കാം’; കോവിഡ് 19നെ പകര്‍ച്ചവ്യാധി പട്ടികയില്‍പ്പെടുത്തി സര്‍ക്കാര്‍
കോവിഡ് 19നെ പകര്‍ച്ചവ്യാധി പട്ടികയില്‍പ്പെടുത്തി സംസ്ഥാനസര്‍ക്കാരിന്റെ വിജ്ഞാപനം. ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനാണ് തീരുമാനം. ഇതനുസരിച്ച് അടിയന്തര സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്ര കടുത്ത നടപടികളും സ്വീകരിക്കാം. തടയുന്നവര്‍ക്കെരിതെ ഒരു മാസം വരെ തടവുശി ലഭിക്കുന്ന കുറ്റം ചുമത്താനും ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടായിരിക്കും.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
രോഗബാധിതര്‍ പൊതുജനങ്ങളുമായി ഇടപഴകുന്നതും പൊതു സ്ഥലങ്ങളില്‍ എത്തുന്നത് തടയാനും നിയത്തില്‍ വ്യവസ്ഥയുണ്ട്. അമ്പതിലേറെപേര്‍ കൂട്ടംകൂടി നില്‍ക്കരുത്. രോഗികളെ കസ്റ്റഡിയിലെടുക്കാനും. രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാനും സാധിക്കും.
അതേസമയം സംസ്ഥാനത്ത് ചെക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി. ബസുകളടക്കം എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. വാഹനങ്ങളിലെത്തുന്ന യാത്രക്കാര്‍ക്ക് പനിയുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അതോടൊപ്പം യാത്രക്കാരുടെ വിവരങ്ങളും രേഖപ്പെടുത്തുന്നുണ്ട്.