വുഹാനിലെ ന്യുമോണിയക്ക് കാരണം കൊറോണ; എന്താണ് കൊറോണ?

വുഹാനിലെ ന്യുമോണിയക്ക് കാരണം കൊറോണ; എന്താണ് കൊറോണ?

Published on

മധ്യ ചൈനീസ് നഗരമായ വുഹാനില്‍ പടര്‍ന്നു പിടിച്ച ന്യൂമോണിയക്ക് കാരണം കൊറോണ വൈറസ് (MERS-COV: Middle East Respiratory Syndrome- Corona Virus) എന്ന് ലോകാരോഗ്യ സംഘടനയുടെ സ്ഥിരീകരണം. ന്യുമോണിയ ബാധിച്ച 41 പേരില്‍ 14 പേരുടെ നില ഗുരുതരമാണെന്ന് വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൃഗങ്ങളില്‍ നിന്ന് മനുഷ്യനിലേക്കാണ് വൈറസ് പകരുന്നത്. 2012 ല്‍ സൗദിയിലാണ് ആദ്യമായി കൊറോണ വൈറസ്ബാധ കണ്ടെത്തുന്നത്. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ സൗദിയില്‍ നിരവധി പേരാണ് കൊറോണ ബാധിച്ചു മരിച്ചത്.

വുഹാനിലെ ന്യുമോണിയക്ക് കാരണം കൊറോണ; എന്താണ് കൊറോണ?
‘അജ്ഞാത വൈറല്‍ ന്യൂമോണിയ’; ചൈന സന്ദര്‍ശിക്കുന്നവര്‍ക്ക് അമേരിക്കയുടെ ജാഗ്രത നിര്‍ദേശം

ലക്ഷണങ്ങള്‍:

തലവേദന, ചുമ, പനി, തുമ്മല്‍ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ശ്വാസതടസ്സം, ഛര്‍ദ്ദി, ശരീരവേദന എന്നിവ കൂടുതല്‍ അപകടകരമായ കൊറോണ വൈറസുകളുമായി ബന്ധപ്പെട്ടിരിക്കുന്ന രോഗലക്ഷണങ്ങളായി പറയപ്പെടുന്നു. ഇവ പിന്നീട് ഗുരുതരമായ ശ്വാസകോശ പ്രശനങ്ങള്‍ക്ക് വരെ കാരണമായേക്കാം.

മുന്‍കരുതലുകള്‍:

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും പൊത്തുക, പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുക, ശ്വസന പ്രശ്നങ്ങള്‍ മൂലം ബുദ്ധി മുട്ടുന്നവരുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക, കൈകാലുകള്‍ കൃത്യമായ ഇടവേളകളില്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക, മത്സ്യ-മാംസങ്ങള്‍ നല്ലതുപോലെ വേവിച്ച് മാത്രം കഴിക്കുക, എന്നിവയെല്ലാമാണ് രോഗബാധയില്‍ നിന്നും രക്ഷനേടാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വുഹാനിലെ ന്യുമോണിയക്ക് കാരണം കൊറോണ; എന്താണ് കൊറോണ?
‘ആഹാരത്തിന് മുമ്പും പ്രാഥമികകൃത്യത്തിന് ശേഷവും കൈകഴുകാന്‍ മലയാളിക്ക് മടി’; ദേശീയ സര്‍വേയില്‍ കേരളം 11ആം സ്ഥാനത്ത്

വൈറസ് ബാധ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാനും സാധ്യതയുണ്ടെന്നാണ് വിദഗ്ദാഭിപ്രായം. ഇത് മൂലം മരണം വരെ സംഭവിക്കാം. രോഗികളുമായി ഇടപഴകുന്നത് രോഗം പടരുന്നതിനു കാരണമാവുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് റസ്പിറേറ്ററി സിന്‍ഡ്രോം, സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോം എന്നീ രോഗാവസ്ഥകള്‍ക്കും കൊറോണ വൈറസ് കാരണക്കാരാണ്. ചൈനയിലെ വുഹാനിലെ മത്സ്യമാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ക്കാണ് ആദ്യം വൈറസ് ബാധയുണ്ടായത്. വുഹാന്‍ സന്ദര്‍ശിച്ചതിന് ശേഷം ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ ചികിത്സ തേടണമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ടൂറിസം മേഖലയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ചൈന. വിമാനത്താവളങ്ങളിലും കപ്പലുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വുഹാനിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കാനും വന്യമൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനും മാസ്‌കുകള്‍ ധരിക്കാനും നിര്‍ദേശമുണ്ട്.

‘കൊറോണ വൈറസിനെ നിയന്ത്രണവിധേയമാക്കാവുന്ന മരുന്നോ ചികിത്സയോ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനാല്‍ ലോകമെമ്പാടുമുളള ആശുപത്രികള്‍ കടുത്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്’

മരിയവാന്‍ കെര്‍ഖോവ് - ലോകാരോഗ്യ സംഘടനാ വക്താവ് 

വൈറസ് ബാധയെപ്പറ്റി നിലവില്‍ ചൈനയിലുളള യുഎസ് പൗരന്മാര്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

logo
The Cue
www.thecue.in