‘വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരം’; കൊറോണ വൈറസ് ബാധിതയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി 

‘വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരം’; കൊറോണ വൈറസ് ബാധിതയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി 

Published on

കൊറോണ വൈറസ് ബാധിച്ച് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവിടെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് വിദ്യാര്‍ത്ഥിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

‘വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരം’; കൊറോണ വൈറസ് ബാധിതയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി 
കൊറോണ: വിദ്യാര്‍ത്ഥിനിയുടെ നില ഭദ്രം; സര്‍ക്കാര്‍ സജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തില്‍ തൃശൂരില്‍ വ്യാഴാഴ്ച അര്‍ധരാത്രിവരെ നീണ്ട യോഗത്തിന് ശേഷമാണ് കുട്ടിയെ മാറ്റാമെന്ന് തീരുമാനിച്ചത്. മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാനാകുമെന്നതിനാലാണിത്. വിപുലമായ സജ്ജീകരണങ്ങളോടെയാണ് ഇവിടെ ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കിയിരിക്കുന്നത്. അഞ്ച് ഡോക്ടര്‍മാരടക്കം 30 ജീവനക്കാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 20 മുറികളാണുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ രോഗികള്‍ ചികിത്സ ലഭ്യമാക്കാനുള്ള സ്ഥലവും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

‘വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരം’; കൊറോണ വൈറസ് ബാധിതയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി 
കൊറോണ വൈറസ്: എന്തെല്ലാം ശ്രദ്ധിക്കണം

ചൈനയിലെ വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥിനിക്ക് പുറമെ നിലവില്‍ 9 പേര്‍ തൃശൂരില്‍ നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്താകെ 1053 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. നാലുപേരുടെ പരിശോധനാ ഫലം കൂടി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വരാനുണ്ട്. വുഹാന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയാണ് ചികിത്സയിലുള്ളത്. അതേസമയം കൊറോണ പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

logo
The Cue
www.thecue.in