‘മദ്യത്തില്‍ തേനൊഴിച്ച് കുടിച്ചാല്‍ കൊറോണയെ പേടിക്കേണ്ടെന്ന് വ്യാജപ്രചരണം’; വ്‌ളോഗര്‍ അറസ്റ്റില്‍
മദ്യത്തില്‍ തേനൊഴിച്ച് കുടിച്ചാല്‍ കൊവിഡ് വൈറസിനെ പേടിക്കേണ്ടെന്ന് വ്യാജപ്രചരണം നടത്തിയെന്ന കേസില്‍ വ്ളോഗര്‍ അറസ്റ്റില്‍. വ്‌ളോഗറായ തിരുവനന്തപുരം സ്വദേശി മുകേഷ് എം നായരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മദ്യത്തില്‍ നാരങ്ങയും തേനും ചേര്‍ത്ത് കഴിച്ചാല്‍ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പറയുന്നതും മദ്യപിക്കുന്നതും വീഡിയോയിലുണ്ട്.
സര്‍ക്കാസം എന്ന രീതിയില്‍ ഒരു മാസം മുമ്പ് ചെയ്ത വീഡിയോ മറ്റാരോ ഡൗണ്‍ലോഡ് ചെയ്ത് റീ എഡിറ്റ് ചെയ്ത് വ്യാജപ്രചരണം നടത്തുകയായിരുന്നുവെന്ന് മുകേഷ് എം നായര്‍ പ്രതികരിച്ചു. ഇക്കാര്യം കാട്ടി ഡിജിപിക്ക് നേരത്തെ പരാതി നല്‍കിയിരുന്നുവെന്നും മുകേഷ് എം നായര്‍ പറഞ്ഞു. ഏത് കൊറോണ വന്നാലും ഇവന്‍ അകത്തായാല്‍ ഓടും എന്ന് തമാശയായി പറഞ്ഞതാണ്. വ്യാജപ്രചരണം അല്ലെന്നും മുകേഷ്. അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാവുകയായിരുന്നുവെന്നും മുകേഷ് എം നായര്‍
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം