‘വനപാലകരെ സര്‍ക്കാര്‍ കൊലയ്ക്ക് കൊടുത്തു’ ; തൃശൂര്‍ കാട്ടുതീ ദുരന്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി പരിസ്ഥിതി സംഘടനകള്‍ 

‘വനപാലകരെ സര്‍ക്കാര്‍ കൊലയ്ക്ക് കൊടുത്തു’ ; തൃശൂര്‍ കാട്ടുതീ ദുരന്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി പരിസ്ഥിതി സംഘടനകള്‍ 

Published on

കാട്ടുതീ തടയാനുള്ള സംവിധാനങ്ങളൊരുക്കാതെ സര്‍ക്കാര്‍ വനപാലകരെ കൊലയ്ക്ക് കൊടുത്തെന്ന് പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മ. തൃശൂരില്‍ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് വനപാലകര്‍ വെന്തുമരിച്ച സംഭവത്തിലാണ് വിമര്‍ശനം. മുന്നറിയിപ്പ് അവഗണിച്ച വനംവകുപ്പ് ദുരന്തം വിളിച്ചുവരുത്തിയതാണെന്നും വയനാട്ടിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യത്തില്‍ താപനില ഉയരുന്നതിനാല്‍ സംസ്ഥാനത്ത് കാട്ടുതീ വ്യാപകമാകാന്‍ കാരണമാകുമെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ ‘ഫയര്‍ഫ്രീ ഫോറസ്റ്റ്’ വനംവകുപ്പിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

‘വനപാലകരെ സര്‍ക്കാര്‍ കൊലയ്ക്ക് കൊടുത്തു’ ; തൃശൂര്‍ കാട്ടുതീ ദുരന്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി പരിസ്ഥിതി സംഘടനകള്‍ 
ആറ്‌ ജില്ലകളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും ; ജാഗ്രതാ നിര്‍ദേശം 

എന്നാല്‍ അധികൃതര്‍ ഇത് ചെവിക്കൊണ്ടില്ലെന്ന് പരിസ്ഥിതി സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കുന്നു.കാട്ടുതീ അണയ്ക്കാന്‍ ആധുനിക സംവിധാനങ്ങളൊന്നും ഒരുക്കിയില്ലെന്നും കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ജീവനക്കാരെ അധികൃതര്‍ കൊലയ്ക്ക് കൊടുത്തെന്നാണ് ഇവര്‍ ആരോപിക്കുന്നത്. അവര്‍ മരണപ്പെടാനിടയായതിന്റെ പൂര്‍ണ ഉത്തരവാദിത്വം വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന സര്‍ക്കാരിനുമാണെന്നും സംഘടന ആരോപിക്കുന്നു.

‘വനപാലകരെ സര്‍ക്കാര്‍ കൊലയ്ക്ക് കൊടുത്തു’ ; തൃശൂര്‍ കാട്ടുതീ ദുരന്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി പരിസ്ഥിതി സംഘടനകള്‍ 
അബ്ദുള്ളയുടെ മകള്‍ രാജേശ്വരിയുടെ കഴുത്തില്‍ താലി ചാര്‍ത്തി വിഷ്ണുപ്രസാദ്; മതസൗഹാര്‍ദത്തിന് മറ്റൊരു മാതൃക 

കേരളത്തിലെ താപനില ക്രമാതീതമായി ഉയരുകയാണ്. വനമേഖലകള്‍ മുഴുവന്‍ കാട്ടുതീ ഭീഷണിയിലാണ്. ഇനിയെങ്കിലും അതിനെ നേരിടാനുള്ള ആധുനിക സംവിധാനങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ച് പൂങ്ങോട് സ്‌റ്റേഷനിലെ വാച്ചര്‍ ദിവാകരന്‍, താല്‍ക്കാലിക വാച്ചര്‍മാരായ വേലായുധന്‍,ശങ്കരന്‍ എന്നിവരാണ് മരിച്ചത്.

logo
The Cue
www.thecue.in