ഇന്ധന നികുതി: തിങ്കളാഴ്ച ചക്രസത്ംഭന സമരം; ഇടതുപക്ഷ സര്‍ക്കാരിന്റെ ധിക്കാരത്തിനുള്ള ആദ്യ താക്കീതെന്ന് കെ.സുധാകരന്‍

ഇന്ധന നികുതി: തിങ്കളാഴ്ച ചക്രസത്ംഭന സമരം;  ഇടതുപക്ഷ സര്‍ക്കാരിന്റെ ധിക്കാരത്തിനുള്ള ആദ്യ താക്കീതെന്ന് കെ.സുധാകരന്‍
Published on

സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. രാവിലെ പതിനൊന്ന് മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം നടത്തുക. ഇടതുപക്ഷ സര്‍ക്കാരിന്റെ ധിക്കാരപൂര്‍വ്വമായ സമീപനത്തിനെതിരെയാണ് സമരമെന്നും കെ.സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെ.സുധാകരന്‍ പറഞ്ഞത്

'' കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിച്ചത് സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കുമെന്നായിരുന്നു. നികുതി കുറയ്ക്കില്ലെന്ന് വാശിപൂര്‍വ്വം സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ അറിയിക്കുകയാണ്. പ്രയോഗിക തലത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാരിന് താത്പര്യമുണ്ടോ എന്നാണ് അറിയേണ്ടത്. പതിനെട്ടായിരം കോടി രൂപയുടെ അമിത വരുമാനം ഇന്ധനവില വര്‍ദ്ധനയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ദുരന്തകാലത്ത് താങ്ങാകേണ്ടവരാണ് സംസ്ഥാന സര്‍ക്കാര്‍,'' കെ.സുധാകരന്‍ പറഞ്ഞു.

ഇന്ധന നികുതി കുറയ്ക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണ്‌. കാല്‍മണിക്കൂറായിരിക്കും സമരം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗതാഗത കുരുക്ക് ഒഴിവാക്കിയിട്ടുള്ള ചക്രസ്തംഭന സമരമാണ് ആദ്യപടിയായി കോണ്‍ഗ്രസ് ഇടതുപക്ഷ സര്‍ക്കാരിന്റെ ധിക്കാരപൂര്‍വ്വമായ സമീപനത്തിനെതിരെ നടത്തുന്നതെന്ന് കെ.സുധാകരന്‍ പറഞ്ഞു.

ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിനെ പ്രക്ഷോഭങ്ങള്‍ കൊണ്ട് മുട്ടുകുത്തിക്കുമെന്നും നികുതി കുറയ്ക്കുന്നതുവരെ പിണറായി സര്‍ക്കാരിന് ഉറക്കമില്ലാത്ത രാത്രികളാണ് വരാന്‍ പോകുന്നതെന്നും കെ.സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in