ആര്‍എസ്എസിന്റെ 'ബാലഗോകുല'ത്തിന് കോണ്‍ഗ്രസിന്റെ ബദല്‍,'ജവഹര്‍ ബാല്‍ മഞ്ചിന് മാതൃകയായത് ചെന്നിത്തല രൂപം നല്‍കിയ സംഘടന

ആര്‍എസ്എസിന്റെ 'ബാലഗോകുല'ത്തിന് കോണ്‍ഗ്രസിന്റെ ബദല്‍,'ജവഹര്‍ ബാല്‍ മഞ്ചിന് മാതൃകയായത് ചെന്നിത്തല രൂപം നല്‍കിയ സംഘടന
Published on

ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന കുട്ടികളുടെ സംഘടനയായ ബാലഗോഗുലത്തെ പ്രതിരോധിക്കാന്‍ പുതിയ പദ്ധതിയുമായി കോണ്‍ഗ്രസ്. കുട്ടികള്‍ക്കായി ജവഹര്‍ ബാല്‍ മഞ്ച് എന്ന പേരിലാണ് സംഘടന വരുന്നത്. 10 മുതല്‍ 17 വയസുവരെ പ്രായമുള്ള കുട്ടികളെ, ഭരണഘടനാ മൂല്യങ്ങള്‍ പഠിപ്പിക്കുകയും, ഭാവിയിലേക്ക് അവരെ പ്രാപ്തരാക്കുകയുമാണ് സംഘടനയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേരളത്തിലാണ് ആ ആശയം ആദ്യമായി നടപ്പാക്കിയത്. മുന്‍ കെപിസിസി പ്രസിഡന്റായ രമേശ് ചെന്നിത്തല 2007ല്‍ ജവഹര്‍ ബാലജന വേദി എന്ന പേരില്‍ കേരളത്തില്‍ സംഘടനയ്ക്ക് രൂപം നല്‍കിയിരുന്നു. ദേശീയതയുടെ ആത്മാവും, ഭരണഘടനാ മൂല്യങ്ങളും കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കലാണ് സംഘടനയുടെ ലക്ഷ്യമെന്ന് ജവഹര്‍ ബാലവേദി ചെയര്‍മാന്‍ ജിവി ഹരി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ഉറക്കെ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിനേക്കാള്‍ ഉപരി ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മൂല്യങ്ങള്‍ കുട്ടികളില്‍ രൂപപ്പെടുത്തുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സംഘടന ആരംഭിക്കുന്നതിന്റെ ഭാഗമായി, മെയ് 21നും 29നും കുട്ടികള്‍ക്കായി ജെബിഎം ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഓണ്‍ലൈനായാണ് മത്സരം. കേരളത്തില്‍ ജവഹര്‍ ബാല വേദിയില്‍ നിലവില്‍ രണ്ടര ലക്ഷത്തോളം കുട്ടികള്‍ക്ക് അംഗത്വമുണ്ട്. ഈ സംഘടനയുടെ മുന്‍ ഭാരവാഹികളായിരുന്ന 32 പേര്‍ നിലവില്‍ നാഷ്ണല്‍ സ്റ്റുഡന്റ്‌സ് യൂണിയനിലെ ഉയര്‍ന്ന സ്ഥാനങ്ങളിലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in